ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ചിരുന്ന വിമാനം തകർന്ന് വീണ് 11 മരണം

പാരിസ്: ഫ്രാൻസിലെ നാൻസിക്ക് സമീപം ടോംബ്ലെയ്നിലുണ്ടായ വിമാനാപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. സ്കൈഡൈവിങ് സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനമാണ് തകർന്നു വീണത്. മരിച്ചവരിൽ സ്കൈഡൈവിങ് പരിശീലിക്കുന്ന അഞ്ച് പേരും അഞ്ച് പരിശീലകരും പൈലറ്റും ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡിന് വശത്തുള്ള പുൽപ്രദേശത്താണ് വിമാനം പതിച്ചത്. സമീപത്ത് ജനവാസ കേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും വലിയൊരു അപകടം ഒഴിവായതായാണ് റിപ്പോർട്ട്.
അപകടത്തെത്തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സാൽവഡോർ അലൻഡെ സ്ട്രീറ്റിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിട്ടുണ്ട്. അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി പൊതുജനങ്ങൾ ആ ഭാഗത്തേക്ക് വരരുതെന്ന് പോലീസ് നിർദ്ദേശിച്ചു. വിമാനം തകരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പ്രോസിക്യൂട്ടർ ഓഫീസും പോലീസും മെഡിക്കൽ വിഭാഗവും ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: 11 casualties reported following a civilian aircraft crash in Tomblaine, France., The flight was transporting a group of skydivers, including instructors and students., Emergency services are on-site; the public has been advised to avoid the Rue Salvador Allende area., The cause of the crash is currently under investigation by local authorities.