ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിനിടെ ഡമാസ്‌കസിൽ സ്‌ഫോടനങ്ങൾ

#ന്യൂസ് ഡെസ്ക്
ഡമാസ്‌കസിലുണ്ടായ സ്‌ഫോടനത്തില്‍നിന്നുള്ള ദൃശ്യം, ഇമ്മാനുവല്‍ മാക്രോണ്‍ സിറിയന്‍ അഹ്‌മദ് അല്‍-ഷാരയ്‌ക്കൊപ്പം |ഫോട്ടോ:AP
ഡമാസ്‌കസിലുണ്ടായ സ്‌ഫോടനത്തില്‍നിന്നുള്ള ദൃശ്യം, ഇമ്മാനുവല്‍ മാക്രോണ്‍ സിറിയന്‍ അഹ്‌മദ് അല്‍-ഷാരയ്‌ക്കൊപ്പം |ഫോട്ടോ:AP

ഡമാസ്‌കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സന്ദർശനം നടത്തിവരുന്നതിനിടെ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ രണ്ടിടത്ത് സ്‌ഫോടനം. ചൊവ്വാഴ്ച മാക്രോൺ തങ്ങിയ ഫോർ സീസൺസ് ഹോട്ടലിനടുത്തായിട്ടാണ് സ്‌ഫോടനങ്ങൾ നടന്നത്. ഈ ഹോട്ടലിന് സമീപത്തായി ഡമാസ്‌കസ് നഗരഹൃദയത്തിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബോംബുകളിലൊന്ന് ചപ്പുചവറുകളിൽ സ്ഥാപിച്ചിരുന്നതായും മറ്റൊന്ന് ഫോർ സീസൺസ് ഹോട്ടലിന് സമീപമുള്ള വാഹനത്തിലായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്‌ഫോടനം നടക്കുന്ന സമയത്ത് മാക്രോൺ ഹോട്ടൽ വിട്ട് പ്രസിഡൻഷ്യൽ പാലസിലേക്ക് എത്തിയിരുന്നതായാണ് വിവരം. സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി കൂടിക്കാഴ്ച നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇമ്മാനുവൽ മാക്രോൺ സുരക്ഷിതനാണെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. സ്‌ഫോടനങ്ങൾ നടന്നപ്പോൾ മാക്രോൺ ഹോട്ടലിൽ നിന്ന് പുറത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്ദർശനം സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സ്‌ഫോടനത്തിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ല.

Content Highlights: Two explosions occurred in central Damascus near the Four Seasons Hotel., French President Emmanuel Macron was in the city for an official visit., Macron was safe at the Presidential Palace during the blasts., Official reports confirm Macron's visit will continue as planned., Investigation into the nature of the blasts is ongoing.