യൂറോപ്പിലെ ചൂടിൽ നടുവൊടിഞ്ഞ് കാർഷികമേഖല; കരിഞ്ഞത് 34700 കോടിയുടെ വിള

റെക്കോഡ് ചൂടും വരൾച്ചയും കാലാവസ്ഥാവ്യതിയാനവും യൂറോപ്പിന്റെ കാർഷികമേഖലയുടെ നടുവൊടിക്കുന്നു. ചൂടും വരൾച്ചയും ഒരേസമയം കൂടുതൽ തീവ്രവും ആവർത്തിക്കുന്നതുമായി മാറുന്നത് യൂറോപ്പിന്റെ ഭക്ഷ്യോത്പാദനശേഷിക്ക് വലിയ വെല്ലുവിളിയാണ്. ജലലഭ്യത, മണ്ണിന്റെ ഈർപ്പം, വിളകളുടെ വളർച്ചാ കാലയളവ് എന്നിവയെയെല്ലാം തീവ്ര കാലാവസ്ഥ ബാധിക്കുന്നു.
ജൂൺ - സെപ്റ്റംബർ മാസത്തിൽ ധാന്യവിളകളുടെ ഉത്പാദനത്തിലുണ്ടായത് 1.67 കോടി ടണ്ണിന്റെ കുറവാണ്. ിതിലൂടെ ഏകദേശം 34,700 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ചോളം, ബാർലി, ഗോതമ്പ് എന്നിവയാണ് പ്രധാനമായും ബാധിക്കപ്പെട്ട വിളകൾ. 25% ശീതകാലവിളകളേയും സൂര്യകാന്തി വിളവിന്റെ 60 ശതമാനത്തേയും വരൾച്ച ബാധിച്ചു. ഫ്രാൻസ് 15.900 കോടി, ഹംഗറി 7800 കോടി, ബ്രിട്ടൺ 5700 കോടി, ജർമനി 4300 കോടി, സ്‌പെയിൻ 2400 കോടി എന്നിങ്ങനെയാണ് ഉത്പാദനക്കുറവ് മൂലം നേരിടേണ്ടി വന്ന സാമ്പത്തിക നഷ്ടം.
Content Highlights: Record heat and drought caused a loss of 34,700 crore rupees to European agriculture., Grain production decreased by 1.67 crore tonnes between June and September., Crops severely affected include corn, barley, wheat, and 60% of sunflower crops., France, Hungary, Britain, Germany, and Spain suffered the highest financial losses.