ഡൊമിനിക്കയില്‍ പിടിയിലായ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറില്ല; ആന്റിഗ്വയിലേക്ക് തിരിച്ചയക്കും

File Photo | ANI .
File Photo | ANI .

സെയ്ന്റ് ജോൺസ്: ഡൊമിനിക്കയിൽ പിടിയിലായ പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ രത്നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറില്ല. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ചോക്സിയെ ആന്റിഗ്വയിലേക്ക് തിരിച്ചയക്കുമെന്ന് ഡൊമിനിക്കൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആന്റിഗ്വ ആൻഡ് ബർബുഡയിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചോക്സിയെ തിരിച്ചയക്കാൻ സാധ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഡൊമിനിക്കൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ചോക്സിയുടെ ആന്റിഗ്വൻ പൗരത്വം ഉൾപ്പെടെയുള്ള വിവരങ്ങൾ ഡൊമിനിക്കൻ സർക്കാർ തേടിയിട്ടുണ്ട്. ഇതിനുള്ള മറുപടി ലഭിച്ചാൽ ചോക്സിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡൊമിനിക്കൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കൻ പോലീസിന്റെ പിടിയിലായത്. ചോക്സിക്കെതിരേ ഇന്റർപോൾ നേരത്തെ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

content highlights:Dominica says Mehul Choski entered country illegally, will be repatriated to Antigua

Content Highlights: