ഡല്‍ഹിയില്‍ ഒരുക്കിയത് ബുള്ളറ്റ് പ്രൂഫ് മുറി; നിരസിച്ച ട്രൂഡോ തങ്ങിയത് സാധാരണ മുറിയില്‍, കാരണമെന്ത്?

ജസ്റ്റിൻ ട്രൂഡോ, നരേന്ദ്ര മോദി | Photo: PTI
ജസ്റ്റിൻ ട്രൂഡോ, നരേന്ദ്ര മോദി | Photo: PTI

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയ്ക്കിടെ ന്യൂഡല്‍ഹിയില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളോടെ ഒരുക്കിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ താമസിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലെ താമസം ട്രൂഡോ നിരസിച്ചതായും ഇത് സുരക്ഷാ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കിയാതായുമാണ് റിപ്പോര്‍ട്ട്. 

സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം തയ്യാറാക്കിയ പ്രത്യേക താമസ സൗകര്യത്തിനു പകരം ഹോട്ടലിലെ സാധാരണ മുറിയിലാണ് ട്രൂഡോ കഴിഞ്ഞത്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ട്രൂഡോയോട് മുറി മാറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചെങ്കിലും കനേഡിയന്‍ പ്രധാനമന്ത്രി ആവശ്യം ചെവിക്കൊണ്ടില്ല. സ്നൈപ്പര്‍ ബുള്ളറ്റുകളുള്‍പ്പടെ തടയാന്‍ കഴിയുന്ന പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക് പാളിയുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഷീല്‍ഡ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയ താമസസൗകര്യമാണ് ട്രൂഡോ നിരസിച്ചത്. 

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രക്ഷുബ്ധസാഹര്യം കണക്കിലെടുത്ത് കനേഡിയന്‍ സുരക്ഷാ ടീമിന്റെ നിര്‍ദ്ദേശപ്രകാരമാകാം ട്രൂഡോ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് നിരസിച്ചത് എന്നും സൂചനകളുണ്ട്. 


 

Content Highlights: canadian prime minister justin trudeau refused presidential suit offered by india