പരസ്ത്രീ ബന്ധത്തിന്റെപേരിൽ എപ്‌സ്റ്റൈൻ ബ്ലാക്ക്‌മെയിലിന് ശ്രമിച്ചു, എന്നാൽ നടന്നില്ല- ബിൽ ഗേറ്റ്‌സ്

വാഷിങ്ടൺ: തനിക്ക് മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ജെഫ്രി എപ്‌സ്റ്റൈൻ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും വെളിപ്പെടുത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. അമേരിക്കൻ കോൺഗ്രസ് സമിതിക്ക് മുന്നിൽ നടത്തിയ വിചാരണയിലാണ് ബിൽഗേറ്റ്‌സിന്റെ തുറന്നുപറച്ചിൽ.
യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ എപ്സ്റ്റൈൻ ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ബിൽ ഗേറ്റ്‌സ് മൊഴി രേഖപ്പെടുത്തിയത്. ബിൽ ഗേറ്റ്‌സിന് എപ്‌സ്‌റ്റൈനുമായുള്ള ബന്ധങ്ങൾ നേരത്തെ വിവാദമായിരുന്നു.
റഷ്യൻ വനിതകളായ ബ്രിഡ്ജ് കളിക്കാരി മിലാ അന്റോണോവ, ന്യൂക്ലിയർ ഫിസിസിസ്റ്റ് കരീമ നിഗ്മതുലിന, മെഡിക്കൽ എന്റർപ്രണറായ ആലിസ് ജേക്കബ്‌സ് നെസ്സൽറോഡ്റ്റ് എന്നിവരുമായുള്ള ബന്ധങ്ങൾ എപ്‌സൈന് അറിയാമായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതിന് ശേഷം എപ്‌സ്‌റ്റൈൻ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, അത് നടന്നില്ല. ഇതിന്റെ തെളിവുകൾ പിന്നീട് കണ്ടെടുത്തിട്ടുണ്ട്. ബോറിസ് നിക്കോളിക് എന്ന ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു ഭീഷണിക്കുള്ള ശ്രമങ്ങളെന്നും ബിൽ ഗേറ്റ്‌സ് സമിത്ക്ക് മുന്നിൽ പറഞ്ഞു.
എപ്‌സ്റ്റൈന്റെ കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹവുമായി ബന്ധം കാത്തുസൂക്ഷിച്ചതുതന്നെ തെറ്റായിരുന്നുവെന്നും ബിൽ ഗേറ്റ്‌സ് സമ്മതിച്ചു. തനിക്ക് ലൈംഗിക രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങളും ബിൽ ഗേറ്റ്‌സ് തള്ളിക്കളഞ്ഞു. ലൈംഗികമായി പകർന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ബിൽ ഗേറ്റ്‌സ് മരുന്ന് കഴിക്കുന്നുണ്ടെന്ന പരാമർശം എപ്‌സ്റ്റൈൻ രേഖകളിലുണ്ടായിരുന്നു.
അതേസമയം, 2008-ലെ എപ്പ്‌സ്‌റ്റൈന്റെ ലൈംഗിക കുറ്റകൃത്യങ്ങളുടെ ശിക്ഷയ്ക്ക് ശേഷവും അദ്ദേഹവുമായി ബന്ധം തുടർന്നിരുന്നുവെന്ന് ബിൽ ഗേറ്റ്‌സ് സമ്മതിച്ചു. നാല് വർഷത്തിനിടെ 12 മുതൽ 14 തവണ വരെ നേരിട്ടും രണ്ട് വീഡിയോ കോളുകളിലൂടെയും കൂടിക്കാഴ്ച നടത്തിയതായി ഗേറ്റ്‌സ് പറഞ്ഞു. സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ചകളെന്നാണ് ബിൽ ഗേറ്റ്‌സ് സമിതിക്ക് മുന്നിൽ വിശദീകരിച്ചത്.
Content Highlights: Bill Gates confirms Jeffrey Epstein attempted to blackmail him over personal relationships., Testimony provided before the US House Oversight Committee regarding the Epstein network., Gates admits meeting Epstein 12-14 times after the latter's 2008 criminal conviction., Gates denies allegations of having sexually transmitted diseases mentioned in Epstein records., Boris Nikolic identified as being involved in the blackmail attempts.