പുതിയ കോവിഡ് കേസുകള്‍: ബെയ്ജിങ്ങിലെ 11 ഇടങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍

ബെജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിങ്ങിലെ 11 റെസിഡന്‍ഷ്യല്‍ എസ്‌റ്റേറ്റുകള്‍ അടച്ചിട്ടു.
തെക്കന്‍ ബെയ്ജിങ്ങിലാണ് സംഭവം. സിന്‍ഫാദി മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതുവരെ 7 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ആറും ശനിയാഴ്ച സ്ഥിരീകരിച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സമീപത്തുള്ള ഒമ്പത് സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും അടച്ചു.
Content Highlight: Beijing locked down due to New corona Virus Cases
Content Highlights: