അതിര്‍ത്തിയില്‍ തടിച്ചുകൂടി അഫ്ഗാന്‍ ജനത

കാബൂള്‍ : അഫ്ഗാന്‍ എയര്‍പോര്‍ട്ട് അടച്ചതോടെ അതിര്‍ത്തി മാര്‍ഗ്ഗം മറ്റുരാജ്യങ്ങളിലേക്ക് കടക്കാന്‍ തിരക്കുകൂട്ടി അഫ്ഗാന്‍ ജനത. അതിര്‍ത്തി കേന്ദ്രീകരിച്ച് അഫ്ഗാനിസ്ഥാനിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ദൗത്യങ്ങള്‍ തുടങ്ങുന്നതും ആശുപത്രികളുടേയും ബാങ്കുകളുടേയും മറ്റുസര്‍ക്കാര്‍ സംവിധാനങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ താലിബാന്റെ തുടങ്ങുകയും ചെയ്തതോടെയാണ് അതിര്‍ത്തി വഴി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍.
ഇറാന്റേയും പാക്കിസ്ഥാന്റേയും, മധ്യേഷ്യന്‍ രാജ്യങ്ങളുടേയും അതിര്‍ത്തി കേന്ദ്രീകരിച്ചാണ് മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യങ്ങള്‍ നടക്കുക. അഫ്ഗാന്റെ പാക് അതിര്‍ത്തിയായ ടോര്‍ഗാമിലും ഇറാന്‍ അതിര്‍ത്തിയായ ഇസ്ലാം ക്വാല പോസ്റ്റിലും ആയിരക്കണക്കിന് ആളുകളാണ് അതിര്‍ത്തി കവാടം തുറക്കുന്നത് കാത്ത് വരിനില്‍ക്കുന്നത്.
അതിര്‍ത്തി അടഞ്ഞുകിടക്കുകയാണെങ്കിലും വിമാന സര്‍വീസ് തുടങ്ങിയാല്‍ അഫ്ഗാനിലുള്ളവരെ ജര്‍മ്മനിയിലേക്ക് പോകാന്‍ സഹായിക്കുമെന്ന് ഉസ്‌ബെക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ദോഹയിലെ താലിബാന്‍ ഉദ്യോഗസ്ഥരുമായി ഇന്ത്യയും ബ്രിട്ടനും ചര്‍ച്ചനടത്തിയിട്ടുണ്ട്.
അഫ്ഗാനില്‍പ്പെട്ടുപോയ അമേരിക്കന്‍ പൗരന്‍മാരെ താലിബാനില്‍ നിന്നും രക്ഷപ്പെടുത്താന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് വാഷിംങ്ടണും വ്യക്തമാക്കി. അഫ്ഗാനില്‍ നിന്നും പോകാന്‍ ആഗ്രഹിക്കുന്നവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയത്തില്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഖത്തറും തുര്‍ക്കിയുമായി താലിബാന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും തീരുമാനത്തിലെത്താന്‍ സമയമെടുക്കുമെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തെ ഉദ്ദരിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
താലിബാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് കൂടുതല്‍ പേര്‍ അഫ്ഗാന്‍ വിട്ടുപോകാന്‍ തിരക്കുകൂട്ടുന്നതിനിടെ അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യത്തേക്ക് തിരിച്ചുവരണമെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും താലിബാനും അറിയിച്ചിട്ടുണ്ട്.
content highlights: afghan people rush to border after kabool airport closed
Content Highlights: