2500 കിലോ മീറ്റർ ദൂരം ; യുക്രൈന് ബ്രഹ്‌മാണ്ഡ മിസൈല്‍ നല്‍കാന്‍ അമേരിക്ക

#കെ.പി. നിജീഷ് കുമാര്‍
സെലൻസ്‌കി, ഡൊണാൾഡ് ട്രംപ് ഫോട്ടോ എ.എഫ്.പി
സെലൻസ്‌കി, ഡൊണാൾഡ് ട്രംപ് ഫോട്ടോ എ.എഫ്.പി

യുദ്ധം നിര്‍ത്താനുള്ള ട്രംപിന്റെ നിര്‍ദേശങ്ങളൊന്നും റഷ്യ മുഖവിലയ്‌ക്കെടുക്കാതെ വന്നതോടെ യുക്രൈനെ വീണ്ടും ആയുധങ്ങള്‍ നല്‍കി സഹായിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. അമേരിക്കയുടെ ദീര്‍ഘദൂര മിസൈലായ ടോമഹോക്ക് മിസൈലാണ് സെലന്‍സ്‌കിയുടെ ആവശ്യപ്രകാരം നല്‍കാൻ ഒരുങ്ങുന്നത്. തീരുമാനം കൈക്കൊള്ളാനുള്ള അവസാന ഒരുക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇക്കാര്യം  അന്താരാഷ്ട്ര മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. 2500 കിലോ മീറ്റർ ദൂരത്തേക്ക് വരെ തൊടുത്തുവിടാന്‍ കഴിയുന്നതാണ് അമേരിക്കയുടെ ബ്രഹ്‌മാണ്ഡ മിസൈലായ ടോമഹോക്ക്. ഇതോടെ യുദ്ധരംഗത്ത് ഏറെ വിയര്‍ക്കുന്ന യുക്രൈന് ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കുന്നത് കൂടിയാവും ഈ തീരുമാനം.

Continue reading