ഈ 'നടക്കുന്ന മൃതദേഹ'ങ്ങളും കെൻസിംഗ്ടൺ അവന്യൂവിലെ പുതിയ മരുന്നുകളും തരുന്ന വിപൽസന്ദേശം

നേരം സന്ധ്യ മയങ്ങിത്തുടങ്ങി. തെരുവ് വിളക്കുകൾ മിന്നി മിന്നി കത്തുന്നുണ്ട്. അവ്യക്തവും എന്നാല്‍ ഉറക്കെയുള്ള കരച്ചിലുകളും ആക്രോശങ്ങളും അങ്ങിങ്ങ് മുഴങ്ങി കേള്‍ക്കുന്നു. തെരുവോരങ്ങളില്‍ ചിലര്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ മയങ്ങുകയാണ്. മറ്റു ചിലര്‍ വിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുന്നു. ചിലര്‍ വഴക്കിടുന്നു. അതിനിടയിലൂടെ വളരെ വികൃതമായ ശരീരഭാഷയോടു കൂടിയ ഒരു മനുഷ്യന്‍ വളരെ വേഗത്തില്‍ നടന്നുവരുന്നുണ്ട്.
വിളറി വെളുത്ത മുഖവും തള്ളിയ കണ്ണുകളും ദേഹമാസകലം പൊട്ടിയൊലിക്കുന്ന മുറിവുകളുമായി അയാള്‍ നടന്നുവരുന്നത് കാണുമ്പോള്‍ ഹെയ്തിയന്‍ ഐതിഹ്യങ്ങളില്‍ മന്ത്രതന്ത്രങ്ങളാല്‍ ജീവന്‍ വെക്കപ്പെട്ട ഒരു മൃതദേഹത്തെപ്പോലെ തോന്നിച്ചു. അയാളുടെ പിന്നിലായി ആ തെരുവില്‍ ഇത്തരത്തിലുള്ള ഒരുപാടു മനുഷ്യരൂപങ്ങളെ കാണുന്നുണ്ട്. ഇത് ഏതെങ്കിലും ഒരു സാങ്കല്‍പ്പിക ഭീകരകഥയിലെ രംഗമല്ല. അമേരിക്കയിലെ കെന്‍സിംഗ്ടണ്‍ അവന്യൂ തെരുവിലെ ഭീകര ലഹരിമരുന്ന് മാര്‍ക്കറ്റിന്റെ ഒരു യഥാര്‍ഥ ചിത്രമാണ്. മൂത്രത്തിന്റെയും കത്തിയ രാസവസ്തുക്കളുടെയും അതിരൂക്ഷ ഗന്ധമുള്ള, സിറിഞ്ചുകളുടെ ശവപ്പറമ്പായ, മനുഷ്യന് മാലിന്യങ്ങളുടെ പോലും വിലയില്ലാത്ത തെരുവ്.
Content Highlights: Tranq dope, a deadly mix of fentanyl & xylazine, plagues Kensington Ave.