ഞങ്ങളെ കൊല്ലുന്ന ലഹരിയെ കൊല്ലാൻ ഞങ്ങൾ തന്നെ മതി; പുതിയ ചരിത്രമെഴുതി പഞ്ചാബി വനിതകൾ

ആ സ്ത്രീക്ക് ഒന്നു കാലുറച്ച് നില്‍ക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല. റോഡിലൂടെ പോകുന്ന മറ്റുള്ളവർ തന്നെ നോക്കുന്നത് പോലും അറിഞ്ഞില്ല. അമിതമായ അളവിൽ ലഹരി ഉപയോഗിച്ച്, നില്‍ക്കാനോ നടക്കാനോ കഴിയാതെ നിസഹായയായ അവളുടെ ദയനീയമായ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.
പഞ്ചാബ് അമൃത്സറിലെ മഖ്ബൂല്പുരയില്‍ നിന്നുള്ള ആ ഉള്ളുലയ്ക്കുന്ന ദൃശ്യം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. മയക്കുമരുന്നിന്റെ വലയത്തില്‍ വീണുപോയ പഞ്ചാബിലെ നിരവധി സ്ത്രീകളിൽ ഒരാൾ മാത്രമായിരുന്നു അത്. 2023 ഡിസംബറിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2022ൽ മയക്കുമരുന്ന് കൈവശംവെച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. അതിൽ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിൽ ഏറെയും സ്ത്രീകളാണ് പ്രതികൾ. 2016ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ഉഡ്താ പഞ്ചാബിലുള്ളതിനേക്കാൾ ഭയാനകമാണ് സംസ്ഥാനത്തെ വർത്തമാന മയക്കുമരുന്ന് വിശേഷങ്ങളെന്ന് സാരം. സർക്കാരിന്റെ ചട്ടപ്പടി പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തിയായി തുടരുമ്പോൾ സ്വയം പ്രതിരോധിക്കാൻ ഇറങ്ങുകയാണ് പഞ്ചാബിലെ വനിതകൾ.
Content Highlights: punjab drug crisis; data, reasons and solutions