ചൈനീസ് മുന്നറിയിപ്പ് തള്ളി തയ്‌വാന്‍ ജനത, 'ശിക്ഷ'യുമായി ചൈന; തലവര മാറ്റുമോ വില്യം ലായ്?

തയ്‌വാൻ്റെ പുതിയ പ്രസിഡൻ്റ് വില്യം ലായ്/ ബീജിങ്ങ് ന​ഗരത്തിലെ ഒരു ഔട്ട്‌ഡോർ സ്‌ക്രീനിൽ തയ്‌വാനിന് ചുറ്റുമുള്ള ചൈനയുടെ സൈനിക അഭ്യാസങ്ങളുടെ വാർത്ത  കാണിക്കുന്നു |  Photo: Chiang Ying-ying/ AP and Jade Gao / AFP
തയ്‌വാൻ്റെ പുതിയ പ്രസിഡൻ്റ് വില്യം ലായ്/ ബീജിങ്ങ് ന​ഗരത്തിലെ ഒരു ഔട്ട്‌ഡോർ സ്‌ക്രീനിൽ തയ്‌വാനിന് ചുറ്റുമുള്ള ചൈനയുടെ സൈനിക അഭ്യാസങ്ങളുടെ വാർത്ത കാണിക്കുന്നു | Photo: Chiang Ying-ying/ AP and Jade Gao / AFP

ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് തയ്‌വാന്‍ പ്രസിഡന്റായി കടുത്ത ചൈനാവിരുദ്ധനും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) നേതാവുമായ വില്യം ലായ് (ലായ് ചിങ്ങ്-ടെ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്വയംഭരണ മേഖലയായ തയ്‌വാന് ചുറ്റുമുള്ള സൈനിക കടന്നുകയറ്റം ചൈന അവസാനിപ്പിക്കണമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യപ്രസംഗത്തില്‍ ലായ് ആവശ്യപ്പെട്ടത്. പക്ഷേ, ലായ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തയ്‌വാന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ചുകൊണ്ടാണ് ചൈന ഇതിന് മറുപടി നൽകിയത്. 'വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ' എന്ന വിശേഷണത്തോടെയാണ് തയ്‌വാന് ചുറ്റുമുള്ള സമുദ്രമേഖലയില്‍ ചൈന  വലിയ തോതിലുള്ള, രണ്ട് ദിവസത്തെ സൈനിക അഭ്യാസങ്ങള്‍ ആരംഭിച്ചത്. ചൈനയുടെ അഭ്യാസങ്ങളെ 'യുക്തിരഹിതമായ പ്രകോപനങ്ങള്‍' എന്നു പറഞ്ഞാണ് തയ്​വാൻ അപലപിച്ചത്. 

രാഷ്ട്രീയവും സൈനികവുമായ നടപടികളിലൂടെ തയ്‌വാനെ ചൈനയ്ക്ക് ഒപ്പം ചേര്‍ക്കുമെന്ന് ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. തയ്‌വാന്‍ മുന്‍പ്രസിഡന്റ് സായ് ഇങ് വെന്നിനെപ്പോലെ തയ്‌വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുംവേണ്ടി നിലകൊള്ളുന്ന നേതാവായ വില്യം ലായ്‌യാണ് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്. 40 ശതമാനത്തിലധികം വോട്ടുനേടിയായിരുന്നു ലായ്‌യുടെ വിജയം. ചൈനയോട് കൂറുള്ള കുമിന്താങ് പാര്‍ട്ടി നേതാവ് ഹു യു-യി 33 ശതമാനം വോട്ടോടെ രണ്ടാമതായി. തിരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കാന്‍ ചൈന ശ്രമം നടത്തിയെങ്കിലും ജനങ്ങള്‍ വില്യം ലായ്‌ക്കൊപ്പം നിന്നു. 2049-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ശതാബ്ദി ആഘോഷിക്കുന്നതിന് മുമ്പ് ഏക ചൈനയെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വപ്നം എന്തു വിലകൊടുത്തും സാക്ഷാത്കരിക്കുമെന്ന ഷീ ജിന്‍ പിങിന്റെ പ്രഖ്യാപനത്തിന് ഏറ്റ തിരിച്ചടികൂടിയാണ് ലായ്‌യുടെ വിജയം വിലയിരുത്തുന്നത്. ഏക ചൈനയെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി ശക്തനായ നേതാവായ ലായ് അധികാരത്തിലെത്തുന്നതോടെ എന്താവും ചൈന-തയ്‌വാന്‍ ബന്ധം? ഇത് ഏത് തരത്തിലാകും മേഖലയുടെ സമാധാനത്തെ ബാധിക്കുക? ചൈനയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ലായ്ക്ക് സാധിക്കുമോ? 

Content Highlights: William Lai the new president of Taiwan, Lai Ching-te

Continue reading