അമേരിക്ക ദലൈലാമയെ കാണുമ്പോള്‍ അലോസരപ്പെടുന്ന ചൈന; ടിബറ്റ് തര്‍ക്കത്തില്‍ പുതിയതെന്ത്?

ദലൈലാമയ്ക്കൊപ്പം നാന്‍സി പെലോസി | Photo: ANI
ദലൈലാമയ്ക്കൊപ്പം നാന്‍സി പെലോസി | Photo: ANI

ടിബറ്റന്‍ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ സമ്മതിക്കില്ല, ദലൈലാമയുടെ അനന്തരാവകാശിയെ തീരുമാനിക്കുന്നതില്‍ ചൈനയുടെ ഇടപെടലും അനുവദിക്കില്ല. ദലൈലാമയുടെ പൈതൃകം എക്കാലവും തുടരും, പക്ഷേ, നിങ്ങളുടേത് ഇല്ല... ഒന്നിന്റേയും പേരില്‍ നിങ്ങള്‍ ഓര്‍ക്കപ്പെടില്ല.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ കടന്നാക്രമിച്ചുകൊണ്ടുമായിരുന്നു കഴിഞ്ഞ ദിവസം ദലൈലമായെ സന്ദര്‍ശിച്ചശേഷം അമേരിക്കന്‍ ജനപ്രതിനിധിസഭാ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി കടുത്തഭാഷയില്‍ പ്രതികരിച്ചത്. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ യു.എസ് സംഘം ധര്‍മശാലയില്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ടിബറ്റ്​വിഷയത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടുളള നാന്‍സിയുടെ പ്രതികരണം. കൂടിക്കാഴ്ച നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച ടിബറ്റന്‍ പോളിസി ബില്ലില്‍ ഒപ്പുവെയ്ക്കരുതെന്ന് ചൈന യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിസോള്‍വ് ടിബറ്റ് ബില്‍ നിയമത്തിലേക്കെത്താന്‍ ഒരു പടികൂടി ബാക്കിനില്‍ക്കെ ചൈനയെ അലോസരപ്പെടുത്തുകയാണ് അമേരിക്കന്‍ പ്രതിനിധികളുടെ ഇന്ത്യാസന്ദര്‍ശനം.

Content Highlights: Why Is China Upset By US Lawmakers Meeting Dalai Lama In India

Continue reading