കാലാപാനിയില്‍ നേപ്പാളിന്റെ കടുംപിടുത്തം, നിലപാടിലുറച്ച് ഇന്ത്യ; ഇടയില്‍ കളിക്കുന്നത് ചൈനയോ?

കാഠ്മണ്ഡുവിൽ അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ നേപ്പാളിൻ്റെ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി നേപ്പാളിൻ്റെ ഭൂപടത്തിലേക്ക് വിരൽ ചൂണ്ടുന്നു (ഫയൽ ചിത്രം) | Photo: Niranjan Shrestha/ AP
കാഠ്മണ്ഡുവിൽ അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ നേപ്പാളിൻ്റെ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി നേപ്പാളിൻ്റെ ഭൂപടത്തിലേക്ക് വിരൽ ചൂണ്ടുന്നു (ഫയൽ ചിത്രം) | Photo: Niranjan Shrestha/ AP

കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭൂപടം ആലേഖനം ചെയ്ത പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 100 രൂപ നോട്ടുകളില്‍ നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ഭൂപടം അച്ചടിക്കാന്‍ തീരുമാനിച്ചത്. 100 രൂപ നോട്ട് പുനര്‍രൂപകല്പന ചെയ്യാനും പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന പഴയ ഭൂപടം മാറ്റാനുമായിരുന്നു തീരുമാനം. 2020 ജൂണില്‍ നേപ്പാള്‍ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഈ മൂന്ന് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ പരിഷ്‌കരിച്ചിരുന്നു. നേപ്പാളിന്റെ നീക്കത്തിനെതിരേ ഇന്ത്യ വീണ്ടും രംഗത്ത് എത്തി. ഇത് നിലവിലെ സ്ഥിതിഗതികളിലോ യഥാര്‍ഥ വസ്തുതകളിലോ മാറ്റം വരുത്തില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചത്. നേപ്പാളുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയ നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങളെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഈ തര്‍ക്കത്തിന് പഴക്കം ഏറെയുണ്ട്. എന്താണ് ഈ തര്‍ക്കത്തിന്റെ കാരണം? എന്തുകൊണ്ടാണ് ഇത് അടുത്തകാലത്ത് മൂര്‍ച്ഛിക്കുന്നത്? ഈ മേഖലകളുടെ പ്രാധാന്യമെന്താണ്? 

മഹാകാളി നദിക്കരയിലെ കാലാപാനി

Content Highlights: Why are India and Nepal fighting over Kalapani

Continue reading