21-ാം വയസില്‍ വിവാഹം, മുംബൈ ഭീകരാക്രമണത്തിന്റെ ഇര; ആരാണ് മാധബി പുരി, അദാനിയുമായുള്ള ബന്ധം എന്ത്?

മാധബി പുരി ബുച്ച് | Photo: Kunal Patil/ PTI
മാധബി പുരി ബുച്ച് | Photo: Kunal Patil/ PTI

ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി പുരി ബുച്ചിന് ഇത് കടുത്ത പരീക്ഷണങ്ങളുടെ കാലഘട്ടമാണ്. അദാനിഗ്രൂപ്പ് കമ്പനികളിലേക്ക് പണമെത്തിയ വിദേശനിക്ഷേപ കമ്പനികളില്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്ന യു.എസ്. സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് റിസേര്‍ച്ച് റിപ്പോര്‍ട്ടാണ് മാധബിക്ക് തലവേദന സൃഷ്ടിക്കുന്നത്. ബെര്‍മുഡയിലും മൗറീഷ്യസിലുമുള്ള കടലാസ് കമ്പനികളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഇതേ കമ്പനികളിലെ നിക്ഷേപം ഉപയോഗിച്ചാണ് അദാനി കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും ഹിന്‍ഡെന്‍ബെര്‍ഗ് ആരോപിക്കുന്നു. ഇതോടെ അദാനിക്കെതിരായ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ബാധ്യസ്ഥരായ സെബിയെ തന്നെ പ്രതികൂട്ടില്‍ നിര്‍ത്തുകയായിരുന്നു ഹിന്‍ഡെന്‍ബര്‍ഗ്. എന്നാല്‍ ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ വ്യക്തിഹത്യയാണെന്നും സെബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് മാധബി പുരിയുടെ വാദം. അദാനി ഗ്രൂപ്പും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. 

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഹിന്‍ഡെന്‍ബെര്‍ഗിന്റെ പുതിയ ആരോപണം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദാനിക്കെതിരേ ഹിന്‍ഡെന്‍ബെര്‍ഗ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരി വിലകളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗ് 2023 ജനുവരി 24-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. ഇതേത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഗണ്യമായി ഇടിയുകയും നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകുകയും ചെയ്തു. പക്ഷേ, ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ പ്രതിരോധത്തിലായത് സെബിയും അതിന്റെ മേധാവി മാധബി പുരി ബുച്ചുമാണ്. 2022 മാര്‍ച്ച് ഒന്നിനാണ് മാധബി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആകുന്നത്. 2017 മുതല്‍ തന്നെ ബോര്‍ഡില്‍ മുഴുവന്‍ സമയ അംഗമാണ്. സെബിയുടെ മേധാവി എന്നതിനപ്പുറം ആരാണ് മാധബി പുരി ബുച്ച്? എന്തുകൊണ്ടാണ് അവര്‍ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടിലായത്? അവരും അദാനി? ഗ്രൂപ്പും തമ്മില്‍ എന്താണ് ബന്ധം?

Content Highlights: Who is Madhabi Puri Buch Hindenburg Research Adani Group Gautam Adani

Continue reading