കലാപത്തിലും കുലുങ്ങാത്ത ബിരേന്‍ സിങിന്റെ രാജിക്ക് പിന്നില്‍; മണിപ്പുരില്‍ ഇനിയെന്ത്..?

ആഭ്യന്തര മന്ത്രി അമിത് ഷായും ബിരേന്‍ സിങും |ഫോട്ടോ:ANI
ആഭ്യന്തര മന്ത്രി അമിത് ഷായും ബിരേന്‍ സിങും |ഫോട്ടോ:ANI

260 ഓളം പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി. 60,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പോലീസ് ആയുധപ്പുരകളില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. രാജ്യത്താകമാനം പ്രതിഷേധങ്ങളുയര്‍ന്നു. പാര്‍ലമെന്റ് സ്തംഭിച്ചു. ജനപ്രതിനിധികളടക്കം അക്രമത്തിനിരയായി. എന്നാല്‍ 21 മാസം മുമ്പ് മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ മുഖ്യമന്ത്രി കസേരയ്ക്ക് ഒരു ചലനവും ഉണ്ടായില്ല. 

ശനിയാഴ്ച വൈകുന്നേരം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാജ്യതലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം നാടകീയമായി രാജി പ്രഖ്യാപിച്ചു. രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്നിട്ടും നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും കുലുങ്ങാതെ നിന്ന ബിരേന്‍ സിങിന്റെ അപ്രതീക്ഷിത രാജിയില്‍ പലരും നെറ്റിചുളിച്ചു.

Content Highlights: What Forced Manipur CM Biren Singhs Resignation-What next

Continue reading