നരകമാക്കുമെന്ന് ട്രംപ്, സ്വാഗതം ചെയ്ത് നെതന്യാഹു; ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍ എന്ത് സംഭവിക്കും?

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |Photo:AP
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |Photo:AP

തിനഞ്ചു മാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും ആശ്വാസമായി ഗാസയില്‍ ജനുവരി 19-നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോഴേക്കും വെടിനിര്‍ത്തല്‍ കരാര്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബന്ദികളെ കൈമാറുന്നത്‌ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയാണെന്ന ഹമാസിന്റെ പ്രഖ്യാപനവും തുടര്‍ന്നുള്ള ഇസ്രയേലിന്റെയും യു.എസിന്റെയും ഭീഷണികളും ഗാസയെ വീണ്ടും നരകതുല്യമാക്കുന്നതിലേക്കാണ് സ്ഥിതിഗതികള്‍ കൊണ്ടുപോകുന്നത്. ഗാസയെ ഏറ്റെടുക്കുമെന്നുള്ള ട്രംപിന്റെ ഭീഷണി ഒരുഭാഗത്ത് നടക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം വന്നിരിക്കുന്നത് എന്നതും രംഗം കൂടുതല്‍ വഷളാക്കുന്നു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം 21 ഇസ്രയേലി-തായ് ബന്ദികളെ ഹമാസും 730-ഓളം പലസ്തീനി തടവുകാരെ ഇസ്രയേലും കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച മൂന്ന് ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറാനിരുന്നതാണ്. അതിന്‌ ബദലായി നൂറോളം പലസ്തീനി തടവുകാരെയും വിട്ടയക്കേണ്ടതായിരുന്നു.

Content Highlights: What do Hamas delay and Trump threat mean for Gaza ceasefire deal

Continue reading