അതിർത്തിയിൽ 'ഡബിൾ എൻജിൻ', ബിജെപിക്ക് സുവർണാവസരം; കുടിയേറ്റത്തിൽ കുരുങ്ങുമോ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം?

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. നീണ്ട 15 വർഷത്തെ ടിഎംസി ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിൽ വന്നത് ബംഗാളിന് നൽകുന്നത് രാഷ്ട്രീയമാറ്റം മാത്രമല്ല; അയൽരാജ്യമായ ബംഗ്ലാദേശുമായുള്ള ബന്ധത്തേയും ഇത് സ്വാധീനിച്ചേക്കാം. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള പശ്ചിമ ബംഗാളുമായി 2216 കിലോമീറ്റർ അതിർത്തിയാണ് ബംഗ്ലാദേശ് പങ്കിടുന്നത്. അയൽരാജ്യവുമായി ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനം പങ്കിടുന്നതിൽ ഏറ്റവും ദൈർഘ്യമേറിയ അതിർത്തിയാണിത്. അതുകൊണ്ടുതന്നെ ബംഗാളിലെ ഏത് മാറ്റവും ബംഗ്ലാദേശ് ബന്ധത്തിൽ നിർണായകമാവും. കേന്ദ്രത്തിലും ബംഗാളിലും ബിജെപി അധികാരത്തിൽ വരുന്നതോടെ രൂപപ്പെടുന്ന 'ഡബിൾ എൻജിൻ സർക്കാർ' എന്ന സങ്കല്പമാണ് ബംഗാളിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടാൽ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ഇടപെടലുകൾ കൂടുതൽ സുഗമമാകും. അല്ലാത്തപക്ഷം അത്രത്തോളം തന്നെ വഷളാവുകയും ചെയ്യും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഏറ്റവും സങ്കീർണ്ണമായ വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. ബംഗാളിലെ രാഷ്ട്രീയമാറ്റം എങ്ങനെയാണ് കുടിയേറ്റ വിഷയത്തെ സ്വാധീനിക്കുകയെന്ന് പരിശോധിക്കാം.

പശ്ചിമ ബംഗാൾ, ത്രിപുര, അസം, മേഘാലയ, മിസോറം എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുപോകുന്നത്. ഏകദേശം 4,096.7 കിലോമീറ്ററാണ് ദൈർഘ്യം. ദുർഘടവും ദുഷ്‌കരവുമായ ഭൂപ്രകൃതിയാണ് ഈ പ്രദേശങ്ങളിലുള്ളത്. അതിർത്തി പരന്നുകിടക്കുന്നതാവട്ടെ, മലകൾ, നദികൾ, താഴ്‌വരകൾ തുടങ്ങിയ മേഖലകളിലൂടെയാണ്. ആകെ അതിർത്തിയിൽ ഏകദേശം 3,000 കിലോമീറ്ററിൽ ഇന്ത്യ അതിർത്തിവേലി കെട്ടിയിട്ടുണ്ട്. എന്നാൽ, അവശേഷിക്കുന്ന ഭാഗം ചതുപ്പുനിലങ്ങളും നദീതീരങ്ങളുമായതിനാൽ ഇവിടെ വേലി നിർമിക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല, ഇത് ജനവാസ മേഖലയുമാണ്. കഠിനമായ ഭൂപ്രകൃതിയായിരുന്നിട്ടും ബംഗ്ലാദേശിൽനിന്ന് ഈ അതിർത്തികളിലൂടെ വ്യാപകമായ കുടിയേറ്റവും അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, കള്ളക്കടത്ത്, നുഴഞ്ഞുകയറ്റം തുടങ്ങിയവ നിരന്തരം നടക്കുന്നുണ്ട്.

Content Highlights: BJP victory in 2026 West Bengal elections shifts regional geopolitical dynamics., Alignment of central and state governments facilitates stricter migration control policies., Proposed 'natural defense' measures at the border spark international diplomatic controversy., Long-term impact on trade, infrastructure, and bilateral diplomacy with Bangladesh., Shift from humanitarian discourse to strict security-focused border management.

Continue reading