തടസങ്ങള്‍ പിന്നിട്ട് ആദ്യ കപ്പലടുത്തു; കൊളംബോയോടും സിങ്കപ്പൂരിനോടും മത്സരിക്കാന്‍ വിഴിഞ്ഞം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം | Photo: PTI
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം | Photo: PTI

കേരളം കാതോര്‍ത്തിരുന്ന സുപ്രധാനമായ ദിനങ്ങളാണ് വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് വരാനുള്ളത്. ഇന്ത്യയിലെ ആദ്യത്തെ മദര്‍ഷിപ്പ് പോര്‍ട്ടായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ അടുത്തു. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ -15 എന്ന കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. കപ്പലിനെ വിഴിഞ്ഞത്തേക്ക് സ്വീകരിക്കുന്നതിന്റെ ഔദ്യോഗിക ചടങ്ങ് വരുന്ന 15-നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തെ ചരക്ക് നീക്കത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറാനൊരുങ്ങുകയാണ് ഈ തുറമുഖം. അതുവഴി കേരളവും ലോക സമുദ്രയാന ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും. പതിറ്റാണ്ടുകളായി കേരളത്തെ ഉറങ്ങാന്‍ സമ്മതിക്കാത്ത സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുഖം. കൃത്യമായ ഇച്ഛാശക്തിയുടെ അഭാവം വളരെ ഏറെ വൈകിച്ചെങ്കിലും തുറമുഖം യാഥാര്‍ഥ്യമാകുന്നത് കേരളത്തിനും രാജ്യത്തിനും നിര്‍ണായകമാണ്. 

വിഴിഞ്ഞത്തിന്റെ പ്രത്യേകതകള്‍

Content Highlights: Vizhinjam port and its potential in India’s maritime trade

Continue reading