‘ഇന്ത്യയിൽ നിന്നുള്ള അരി യുഎസിലേക്ക് തള്ളരുത്!’, കാര്യമറിയാതെ ട്രംപ്; ഭീഷണി ഇന്ത്യയുടെ അരി കയറ്റുമതിയെ ബാധിക്കുമോ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: PTI
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: PTI

രാജ്യത്തിന്റെ വിപണിയിലേക്ക് ഇന്ത്യ അരി കൊണ്ടുവന്ന് തള്ളരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി അമേരിക്കന്‍ ഉത്പാദകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആരോപിച്ച ട്രംപ്, സ്ഥിതി തുടര്‍ന്നാല്‍ താരിഫ് ഉയര്‍ത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ വളരെ എളുപ്പമാണെന്നും രണ്ട് മിനിറ്റിനുള്ളില്‍ ഇത് പരിഹരിക്കാന്‍ തീരുവകള്‍ക്കാകുമെന്നുമാണ് ട്രംപിന്റെ വാദം. ഇന്ത്യ അവരുടെ അരി അമേരിക്കയിലേക്ക് തള്ളിവിടാന്‍ പാടില്ലെന്നാണ് ട്രംപ് പറയുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും കാര്‍ഷിക സെക്രട്ടറി ബ്രൂക്ക് റോളിന്‍സും പങ്കെടുത്ത, കാര്‍ഷികമേഖലയില്‍ നിന്നുള്ളവരുടെ, യോഗത്തിലായിരുന്നു ഇന്ത്യയ്‌ക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശവും ഭീഷണിയും.

അമേരിക്കയിലെ ഉത്പാദകരെ സംരക്ഷിക്കാന്‍ തീരുവകള്‍ കര്‍ശനമായി ഉപയോഗിക്കാനാണ് തന്റെ ഉദ്ദേശ്യമെന്നാണ് ട്രംപ് ആവര്‍ത്തിച്ചത്. നികുതികളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കന്‍ കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തന്റെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ് തീരുവ സമ്മര്‍ദമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, ട്രംപ് പറഞ്ഞത് വാസ്തവമാണോ? ട്രംപ് ആരോപിച്ചതുപോലെ ഇന്ത്യ അമേരിക്കയിലേക്ക് അരി കൊണ്ടുപോയി തള്ളുന്നുണ്ടോ? ഇന്ത്യയുടെ അരി കയറ്റുമതിയില്‍ അമേരിക്കയുടെ പങ്കെന്താണ്? ട്രംപിന്റെ ഭീഷണി ഇന്ത്യയുടെ അരി കയറ്റുമതിയെ ബാധിക്കുമോ?

Continue reading