വോൾക്കർ ടർക്ക്‌- CIA- ISI; ഹസീനയെ അട്ടിമറിച്ചതിനു പിന്നിലെ ത്രിമൂര്‍ത്തികള്‍

#പി.മുരളീധരന്‍
ഷെയ്ഖ് ഹസീന | Photo: AP
ഷെയ്ഖ് ഹസീന | Photo: AP

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് അഞ്ചാം തീയതി തെരുവുകളില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കത്തിനില്‍ക്കുന്ന സമയത്താണ് ബംഗ്ലാദേശ് പട്ടാളം അന്നത്തെ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഒരു സൈനിക ഹെലികോപ്റ്ററില്‍ കയറ്റി ഇന്ത്യയിലേക്ക് അയച്ചത്. ഹസീന ഇന്ത്യയില്‍ അഭയം തേടിയപ്പോള്‍ നോബല്‍സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് അധ്യക്ഷനായുള്ള ഇടക്കാല ഭരണകൂടം അധികാരത്തിലേറി. അന്നുതൊട്ട് ഇന്നുവരെ ബംഗ്ലാദേശ് ശാന്തി എന്തെന്നറിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍, സാമ്പത്തിക തകര്‍ച്ച, കടുത്ത ദാരിദ്ര്യം, ശക്തിപ്പെടുന്ന തീവ്രവാദം

ബംഗ്ലാദേശില്‍ യൂനുസിനെ വാഴിക്കാനായി നേരത്തേ തന്നെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ടായിരുന്നു. അമേരിക്കയുടെയും പാകിസ്താന്റെയും ചാരസംഘടനകളായ സി.ഐ.എ., ഐ.എസ്‌.ഐ. എന്നിവയ്ക്ക് അട്ടിമറിയില്‍ വലിയ പങ്കുണ്ടായിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെട്ടു.

Content Highlights: UN Human Rights Organisation, CIA, ISI - Triumvirate behind Hasina's overthrow

Continue reading