റഷ്യയെ കുരുക്കിയ യുക്രൈന്റെ ചിലന്തിവല; ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേയ്ക്ക് തിരിയുമോ യുദ്ധവിപണി?

DEFENCE
#പി.മുരളീധരന്‍
വൊളോദിമിര്‍ സെലന്‍സ്‌കി, വ്ലാദിമിർ പുതിൻ | AP
വൊളോദിമിര്‍ സെലന്‍സ്‌കി, വ്ലാദിമിർ പുതിൻ | AP

യുക്രൈൻ റഷ്യയില്‍ നടത്തിയ 'ഓപ്പറേഷന്‍ ചിലന്തിവല'യുടെ വന്‍വിജയം ആധുനികകാലത്തെ യുദ്ധത്തിന്റെ രൂപഭാവങ്ങള്‍ മാത്രമല്ല, ഉള്‍ക്കാമ്പു തന്നെ മാറ്റിയിരിക്കുകയാണ്. 117 ഡ്രോണുകള്‍ ഉപയോഗിച്ച് അഞ്ച് വ്യോമതാവളങ്ങളില്‍ നടത്തിയ ആക്രമണം 41 റഷ്യന്‍ പോര്‍വിമാനങ്ങളെയാണ് തകര്‍ത്തത്. ഈ ആക്രമണം ലോകത്തിലെ ഏറ്റവും ശക്തിയേറിയ സൈന്യങ്ങളില്‍ ഒന്നായ റഷ്യയുടെ ദൗര്‍ബല്യങ്ങളെ ലോകത്തിന് കാട്ടിക്കൊടുത്തു. ആളില്ലാവിമാനങ്ങളുടെ കൂട്ട ആക്രമണങ്ങള്‍ക്ക് മുന്നില്‍ അവര്‍ നിസ്സഹായരാണെന്ന്.

ഡ്രോണുകളെ ചെറുക്കാന്‍ റഷ്യ ചൈനീസ് സംവിധാനങ്ങളെ ആശ്രയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്, റഷ്യയും ചൈനയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നേടിയ വിജയം റഷ്യയ്ക്ക് പാഠമാകേണ്ടതായിരുന്നുവെന്ന്  ഒരു വിഭാഗം സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കണിശമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ പാകിസ്താന്‍ സജ്ജമാക്കിയിരുന്ന ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. അതേസമയം, ശത്രുരാജ്യം തൊടുത്ത ഡ്രോണ്‍ പറ്റങ്ങളെ ഏതാണ്ട് പൂര്‍ണമായും നശിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു.

Content Highlights: Ukraine`s successful drone attack on Russia

Continue reading