'രാജ്യമില്ലാത്ത ജനത'യ്ക്ക് ഇനി ആര് തുണ? തുർക്കിയെ വിറപ്പിച്ച പി.കെ.കെ. ആയുധം താഴെവെയ്ക്കുമ്പോൾ

അബ്ദുള്ള ഒചലന്റെ പോസ്റ്റർ പിടിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന കുർദിഷ് യുവാക്കൾ ( ഫയൽ ചിത്രം) | Photo : Sedat Suna/Getty Images
അബ്ദുള്ള ഒചലന്റെ പോസ്റ്റർ പിടിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന കുർദിഷ് യുവാക്കൾ ( ഫയൽ ചിത്രം) | Photo : Sedat Suna/Getty Images

നാല് പതിറ്റാണ്ട് കാലത്തെ അരക്ഷിതാവസ്ഥയ്ക്ക് തുര്‍ക്കയില്‍ പരിഹാരമാകുകയാണ്. ഏകദേശം 40,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട നീണ്ട രക്തരൂക്ഷിത സംഘര്‍ഷം പരിസമാപ്തിലേക്ക് എത്തുന്നു. 1984 മുതല്‍ തുര്‍ക്കി ഭരണകൂടത്തിനെതിരേ സായുധ കലാപം നടത്തിവന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ.) പിരിച്ചുവിടപ്പെട്ടു. ആയുധം ഉപേക്ഷിക്കണമെന്നും പാര്‍ട്ടി പിരിച്ചുവിടണമെന്നും സ്ഥാപകന്‍ അബ്ദുള്ള ഒചലന്‍ (Abdullah Ocalan) പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് സായുധപോരാട്ടം ഉപേക്ഷിക്കുന്നുവെന്നും പാര്‍ട്ടി പിരിച്ചുവിടുന്നുവെന്നും പി.കെ.കെ. പ്രഖ്യാപിച്ചത്. ഇതോടെ സ്വതന്ത്ര കുര്‍ദിസ്താനുവേണ്ടി സായുധപോരാട്ടം നടത്തിയിരുന്ന പികെകെ ചരിത്രമാകുകയാണ്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാകാതെ അവര്‍ ആയുധം താഴെ വെയ്ക്കുകയാണ്.

തുര്‍ക്കിയില്‍ നിന്ന് വേര്‍പെട്ട് ഒരു കുര്‍ദിഷ് രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുള്ള ഒചലന്റെ നേതൃത്വത്തില്‍ പി.കെ.കെ. രൂപീകരിക്കുന്നത്. സര്‍ക്കാറിനെതിരേ അവര്‍ നടത്തിയ രക്ഷരൂക്ഷിത കലാപങ്ങളില്‍ പതിനായിരക്കണക്കിനാളുകളുടെ ജീവൻ പൊലിഞ്ഞു. സൈനികര്‍ മാത്രമല്ല, സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതോടെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെ അവരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. അബ്ദുള്ള ഒചലന്‍ തുറുങ്കിലടയ്ക്കപ്പെട്ടു. പക്ഷേ, സ്വതന്ത്ര കുര്‍ദിസ്താന്‍ മാത്രം രൂപംകൊണ്ടില്ല. ഇപ്പോള്‍ എങ്ങുമെത്താതെ ആ പോരാട്ടം അവര്‍ അവസാനിപ്പിക്കുമ്പോഴും നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുകയണ്. എന്താണ് പി.കെ.കെയുടെ ഭാവി? ഒചലന്‍ ജയിലില്‍ നിന്ന് മോചിതനാകുമോ? സംഘടനയുടെ നേതൃത്വത്തിനും അതിലെ അംഗങ്ങള്‍ക്കും എന്ത് സംഭവിക്കും? അതിലും പ്രധാനമായി, പി.കെ.കെയുമായി ഒരു കരാറിലെത്തുന്നതിലൂടെ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന് എന്താണ് നേട്ടം ?

Content Highlights: Turkey`s Kurdistan Workers` Party (PKK) ends 40-Year Conflict

Continue reading