വിജയശ്രീലാളിതനായി പുതിന്‍, ട്രംപിനും ജയം; ഇന്ത്യയ്ക്ക് സമാശ്വാസം, യുക്രൈന്‍ പടിക്ക് പുറത്തോ?

#പി.മുരളീധരന്‍
ഡൊണാൾഡ് ട്രംപ്, വ്ലാദിമിർ പുതിൻ | Photo: Getty Images
ഡൊണാൾഡ് ട്രംപ്, വ്ലാദിമിർ പുതിൻ | Photo: Getty Images

സമീപകാലത്ത് ലോകനേതാക്കളുടെ ഇത്രയധികം ശ്രദ്ധിക്കപ്പെട്ട ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം അലാസ്‌കയുടെ തലസ്ഥാനമായ ആങ്കറേജിലെ എല്‍മന്‍ഡോര്‍ഫ്- റിച്ചഡ്സണ്‍ സൈനികത്താവളത്തില്‍ നടന്ന ഉച്ചകോടിയില്‍ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപും വ്ളാദിമിര്‍ പുതിനും തമ്മില്‍ മൂന്നുമണിക്കൂര്‍ നേരം സംസാരിച്ചെങ്കിലും റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഒന്നും ഉണ്ടായില്ല. പക്ഷേ, സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച് ചില ധാരണകളിലെത്തിച്ചേരാനായി എന്ന സൂചനയാണ് ഇരു നേതാക്കളും നല്‍കിയത്.

വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലങ്കില്‍ രണ്ടാംനിര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും, പ്രത്യാഘാതങ്ങള്‍ ഭയങ്കരമായിരിക്കും എന്നൊക്കെ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തുമെന്ന ഭീഷണി റഷ്യയെ ബാധിക്കുമെന്നും അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപയോക്താക്കളായ ഇന്ത്യയ്ക്ക് അധികത്തീരുവ പ്രഖ്യാപിച്ചത് പുതിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ട്രംപ് വീമ്പടിച്ചിരുന്നു, അത് ഉച്ചകോടിയില്‍ നടന്ന ഭൗമ, രാഷ്ട്രീയപോരാട്ടത്തില്‍ ഇന്ത്യയെ അദൃശ്യപങ്കാളിയാക്കി. എന്തായാലും ഭീഷണികളുടെയൊന്നും സ്വാധീനം ചര്‍ച്ചകളില്‍ പ്രതിഫലിച്ചില്ല. തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച, അതിനു ശേഷമുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷാനിര്‍ഭരവും.

Content Highlights: Trump and Putin met in Alaska discussing the Ukraine war

Continue reading