2500 കോടിയുടെ വിറ്റുവരവ്, രാജ്യത്തിന്റെ നെഞ്ചില്‍ പതിഞ്ഞ മൂന്നക്ഷരം, കേരളം മനസ് മടുപ്പിച്ച വ്യവസായി

ടി.പി.ജി. നമ്പ്യാര്‍ | Photo: Mathrubhumi & bpllimited.com
ടി.പി.ജി. നമ്പ്യാര്‍ | Photo: Mathrubhumi & bpllimited.com

ഇന്ത്യയിലെ സമ്പന്ന വ്യവസായികളുടെ പട്ടികയിലുണ്ടായിരുന്ന ഏക മലയാളി, 90-കളുടെ അവസാനത്തില്‍ 2500 കോടിയിലേറെ രൂപയുടെ വിറ്റുവരവ്, വിപണിയിലിറക്കിയത് 200-ഓളം ഉത്പന്നങ്ങള്‍. ഒരുകാലത്ത് ഇന്ത്യന്‍ വ്യവസായരംഗത്തെ അതികായകനായിരുന്നു ടി.പി.ജി. നമ്പ്യാര്‍. വടക്കേ മലബാറില്‍ ജനിച്ച് രാജ്യത്തെ വന്‍കിട വ്യവസയായികളിലൊരാളായി മാറിയ ബി.പി.എല്‍. കമ്പനിയുടെ സ്ഥാപകന്‍.

ബി.പി.എല്‍. എന്ന മൂന്നക്ഷരം രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞതിന് പിന്നില്‍ ടി.പി.ജി. നമ്പ്യാര്‍ എന്ന മലയാളിയുടെ പരിശ്രമമായിരുന്നു. 1963-ല്‍ പ്രിസിഷന്‍ പാനല്‍ മീറ്ററുകള്‍ നിര്‍മിച്ച് പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ച ബി.പി.എല്‍. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിപണി കീഴടക്കി. ഗ്യാസ് സ്റ്റൗ മുതല്‍ ടെലിവിഷന്‍ വരെ, പേജറുകള്‍ മുതല്‍ സെല്ലുലാര്‍ സര്‍വീസ് വരെ, അങ്ങനെ നീണ്ടു ബി.പി.എല്ലിന്റെ വൈവിധ്യം. 2024 ഒക്ടോബര്‍ 31-ന് 95-ാം വയസ്സില്‍ ടി.പി.ജി. നമ്പ്യാര്‍ വിടപറയുമ്പോള്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ബി.പി.എല്‍. എന്ന കമ്പനിയും ആ മൂന്നക്ഷരവും എക്കാലവും ഇന്ത്യയിലെ ജനങ്ങള്‍ ഓര്‍ത്തിരിക്കും. 

Content Highlights: TPG Nambiar, Founder chairman of BPL India Passes Away

Continue reading