ചെളിയില്‍ എവിടെയോ എന്റെ ഉമ്മയുണ്ട്, അസീ എന്ന വിളികേള്‍ക്കാന്‍ ഞാന്‍ എന്നും ഇവിടെയെത്തി കാത്തിരിക്കും

അബ്ദുള്‍ അസീസ് ചൂരല്‍മലയില്‍ | ഫോട്ടോ: ഷഹീര്‍ സി.എച്ച്‌
അബ്ദുള്‍ അസീസ് ചൂരല്‍മലയില്‍ | ഫോട്ടോ: ഷഹീര്‍ സി.എച്ച്‌

"കണ്ടോ എത്ര സമാധാനമായിട്ടാണ് ഈ ചൂരല്‍മല പുഴ ഇന്ന് ഒഴുകിപ്പോവുന്നതെന്ന്. ഒരു ജനതയുടെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും കണക്കുകൂട്ടലുകളേയും ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കി, ഒരു കുഞ്ഞുഗ്രാമത്തെ പ്രേതഭൂമിയാക്കി അവസാനിപ്പിച്ചിട്ട് ഒന്നുമറിയാതെ തെളിഞ്ഞൊഴുകുന്നത് കണ്ടോ?  ദാ നിങ്ങള്‍ ചവിട്ടിനില്‍ക്കുന്നത് ഒരു വീടിന്റെ തറയിലാണ്. നിങ്ങളുടെ ആ ട്രൈപോഡ് വെച്ചിടത്തായിരുന്നു കിണര്‍."

ചെളിപറ്റിയ കൈ പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ കഴുകിക്കളഞ്ഞ് ചൂരല്‍മലക്കാരന്‍ അസീസ് സംസാരിക്കുകയാണ്. ദുരന്തം നടന്നിട്ട് ഒരു മാസത്തോളമടുക്കുകയാണ്. "എനിക്കെന്റെ ഉമ്മയെ നഷ്ടപ്പെട്ടു. ഇവിടെ എവിടെയോ മണ്ണില്‍ പുതഞ്ഞ് കിടപ്പുണ്ടാവും പാവം. അസീ എന്ന വിളി ഇവിടെ നിന്നെങ്ങാനും കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ കാതോര്‍ത്ത് നില്‍ക്കും. എന്തെങ്കിലും കിട്ടിയിരുന്നുവെങ്കില്‍  ആ ചടങ്ങെങ്കിലും നടത്താമായിരുന്നു."- അസി പറയുന്നു.

Content Highlights: A community devastated by landslides seeks hope and rebuilding in the aftermath.

Continue reading