സൗന്ദര്യത്തിന് പിറകിൽ 'ബിക്കിനി'ക്ക്‌ മറയ്ക്കാനാവുന്നില്ല അര നൂറ്റാണ്ടിന്റെ ചതിയുടെ വേദന

ബിക്കിനി അറ്റോളിലെ ആണവ വികിരണമേറ്റ മണ്ണ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയില്‍ | Photo: Getty Images
ബിക്കിനി അറ്റോളിലെ ആണവ വികിരണമേറ്റ മണ്ണ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയില്‍ | Photo: Getty Images

മാര്‍ഷല്‍ ദ്വീപുകളുടെ സൗന്ദര്യം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ പറുദീസയാണോ എന്ന് സംശയമുയരും. മനോഹരമായ പവിഴപ്പുറ്റുകളുടേയും നീലസമുദ്രത്തിന്റേയും പേരില്‍ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലേക്ക് അതിവേഗമാണ് മാര്‍ഷല്‍ ദ്വീപുകള്‍ ഇടംനേടിയത്. എന്നാല്‍, മായികസൗന്ദര്യമൊളിപ്പിച്ച ഈ ദ്വീപുകള്‍ക്ക് ഒരു ഇരുണ്ട ഭൂതകാലം കൂടിയുണ്ട്. അമേരിക്കയുടെ ആണവപരീക്ഷണങ്ങളാല്‍ മുറിവേറ്റ ഒരു ദ്വീപിന്റെ ദുരിതമാണ് ആ കറുത്തകാലം.  മധ്യ പസഫിക് സമുദ്രത്തില്‍ ഫിലിപ്പീന്‍സിനും ഹവായിക്കും ഇടയിലാണ് മാര്‍ഷല്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകള്‍ കുപ്രസിദ്ധി ആര്‍ജിച്ചതും ലോകശ്രദ്ധയിലേക്കെത്തിയതും അമേരിക്കയുടെ ആണവായുധ പരീക്ഷണങ്ങള്‍ കൊണ്ടാണ്. 1946-നും 1958-നും ഇടയില്‍ അമേരിക്ക മാര്‍ഷല്‍ ദ്വീപുകളെ നിരന്തമുള്ള ആണവ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരുന്നു. ആ പരീക്ഷണങ്ങള്‍ മാര്‍ഷല്‍ ദ്വീപുകള്‍ക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. അര നൂറ്റാണ്ട് പിന്നിടുമ്പോഴും മാര്‍ഷല്‍ ദ്വീപുകളില്‍നിന്ന് പ്രതിഷേധ സ്വരങ്ങളുയരുന്നു, ദ്വീപ് നിവാസികള്‍ക്ക് അമേരിക്ക നല്‍കേണ്ട നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. 

മാര്‍ഷല്‍ ദ്വീപുകള്‍

Content Highlights: The Marshallese displaced by US bomb testing face new challenges

Continue reading