സ്വപ്‌നങ്ങള്‍ കരയ്ക്കുവെച്ച് നിത്യനിദ്രയിലേക്ക് അവര്‍ മറഞ്ഞു... താനൂർ ദുരന്തം ബാക്കിവെച്ചത്

കുന്നുമ്മലിലെ വീട്ടില്‍ മരിച്ച പതിനൊന്നു പേരില്‍ ഏറ്റവും ഇളയ കുട്ടിയായ എട്ടുമാസം പ്രായമായ ഫാത്തിമ റൈനയുടെ മൃതദേഹവുമായി പള്ളിയിലേക്കു നീങ്ങുന്ന എസ്.ഐ.അബ്ദുള്‍ ഹക്കീം (ഫയല്‍), അപകടത്തില്‍പ്പെട്ട ബോട്ട് പോലീസ് നിരീക്ഷണത്തില്‍ തീരത്ത് കയറ്റിയിട്ടിരിക്കുന്നു, അപകടത്തില്‍ പരിക്കേറ്റ ആയിഷ മെഹ്‌റിന്‍ |ഫോട്ടോ: കെ.ബി.സതീഷ്‌കുമാര്‍, അരുണ്‍ നിലമ്പൂര്‍

ടിട്ട ഒരു കുടുസുമുറി വീട്ടില്‍ ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്നവര്‍. ഒരുമിച്ച് കിടക്കല്‍ ബുദ്ധിമുട്ടായത് കൊണ്ട് ചിലസമയത്ത് മുറികള്‍ വാടകയ്ക്കെടുത്ത് ആണുങ്ങള്‍ അങ്ങോട്ടേക്ക് മാറിത്താമസിക്കും. എന്നാലും നിറയെ കുട്ടികളും അവരുടെ കളിചിരിയും കരച്ചിലുമെല്ലാമായി പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ വീട് എന്നും ആഘോഷനിറവിലായിരുന്നു, ഒരു വര്‍ഷം മുമ്പുവരെ. കഴിഞ്ഞ മെയ് മാസത്തിലേ ഇതേ ദിവസമുണ്ടായ ദുരന്തം നാലുപേരെ മാത്രം ബാക്കിയാക്കി ആ വീട്ടിലുള്ളവരെയെല്ലാം കൊണ്ടുപോയി. മീറ്ററുകള്‍ക്കപ്പുറമുള്ള പുത്തന്‍കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനിലെ അടുത്തത്തടുത്ത കബറുകളിലായി അന്ത്യനിദ്രയിലാണ് കുന്നുമ്മല്‍ വീട്ടില്‍ സൈതലവിയുടെ ഭാര്യയും മക്കളുമടക്കം 11 പേര്‍. സൈതലവിയുടെ സഹോദരന്‍ സിറാജിന്റെ പത്തുമാസം പ്രായമായ മകളും ഇക്കൂട്ടത്തിലുണ്ട്..

താനൂര്‍ പൂരപ്പുഴയില്‍ തൂവല്‍ തീരത്തിനുസമീപമുണ്ടായ ബോട്ടപകടം 22 പേരുടെ ജീവനാണ് കവര്‍ന്നത്. ഇന്നേക്ക് ഒരാണ്ടായി. അധികൃതരുടെ ഒത്താശയോടെ മീന്‍പ്പിടിത്ത തോണി ബോട്ടാക്കി മാറ്റി ഉല്ലാസയാത്ര നടത്തിയപ്പോഴുണ്ടായ ദുരന്തത്തിന്റെ നോവ് ഇപ്പോഴും മാറിയിട്ടില്ല തീരത്ത്. അപകടം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ നടന്നിട്ടില്ല. ബോട്ടടുമ നാസറും ബോട്ടോടിച്ചിരുന്ന ദിനേശനും ജാമ്യത്തിലിറങ്ങി. നിയമലംഘനത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷിലായിരുന്നെങ്കിലും ഇപ്പോള്‍ ജോലിക്ക് തിരിച്ചുകയറി. ജുഡീഷ്യല്‍ കമ്മിഷന്റെ സിറ്റിങ് രണ്ടു തവണയേ നടന്നിട്ടുള്ളൂ. 

Content Highlights: tanur boat accident-thooval theeram

Continue reading