കുഞ്ഞിന്റെ ജഡം തലയിലേറ്റി നീന്തുന്ന അമ്മത്തിമിംഗിലം; ഇതേ സങ്കടക്കാഴ്ച്ച ആറ് വർഷം മുമ്പും

കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ വേദന, അത് ഒരുപക്ഷേ മനുഷ്യരിലും മൃഗങ്ങളിലുമൊക്കെ സമാനമായിരിക്കാം. തന്റെ കുഞ്ഞിന്റെ മൃതദേഹവും വഹിച്ച് യു.എസിന്റെ തീരത്തുകൂടി ഒരു അമ്മത്തിമിംഗിലം നീന്തുന്നതിന്റെ ദൃശ്യം പുറത്തെത്തുമ്പോള്‍ ഇങ്ങനെ കരുതാതിരിക്കുന്നത് എങ്ങനെയാണ്?. ഓര്‍ക അഥവ കൊലയാളി തിമിംഗില വിഭാഗത്തില്‍ ഉള്‍പ്പെട്ട തലാക്വ (Tahlequah) എന്ന് പേരുകാരിയായ തിമിംഗിലമാണ് കുഞ്ഞിന്റെ മൃതദേഹവും വഹിച്ച് സിയാറ്റില്‍ തീരത്തുകൂടി നീന്തുന്നത്. ഇത് തലാക്വ ജന്മം നല്‍കിയ നാലാമത്തെ കുഞ്ഞാണ്. മുന്‍പ് ജന്മം നല്‍കിയ മൂന്നുകുഞ്ഞുങ്ങളില്‍ രണ്ട് ആണ്‍തിമിംഗിലങ്ങളാണ് ജീവനോടെയുള്ളത്. 2018-ല്‍ ജനിച്ച പെണ്‍തിമിംഗിലക്കുഞ്ഞും മരണത്തിന് കീഴടങ്ങിയിരുന്നു.
ആരാണ് തലാക്വ അഥവാ ജെ. 35
Content Highlights: tahlequah orca carryimg deadbody of deceased baby