എന്തോ മുന്നിൽക്കാണുന്നത് പോലെ കൈകൾ കോർത്ത് പിടിച്ച് അപരിചിതരായ അവരിരുവരും നടന്നുകൊണ്ടിരുന്നു!

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൂർഗിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ശരണ്യയെ നാലാംനാൾ കണ്ടെത്തിയ വാർത്തകളാണല്ലോ ഇപ്പോൾ ചൂട് പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാർത്തകൾക്കിടയിലും സാമൂഹികമാധ്യമങ്ങൾ അത് ആഘോഷിക്കുകയാണല്ലോ. സ്‌നിഫർ ഡോഗുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നടത്തിയ വൻതിരച്ചിലിനൊടുവിലാണ് ആ പെൺകുട്ടിയെ കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതെന്തായാലും ആശ്വാസം പകരുന്ന വാർത്ത തന്നെയാണ്.

മൂന്ന് രാത്രികളും രണ്ട് പകലുകളും എങ്കിലും കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞ ആ പെൺകുട്ടിയുടെ അതിസാഹസികമായ അതിജീവനത്തിന്റേയും കുലുങ്ങാത്ത മനസ്ഥൈര്യത്തിന്റേയും വാഴ്ത്തുക്കളാണ് എമ്പാടും. വനംവകുപ്പുകാർ ശട്ടംകെട്ടിയിരുന്ന നിഷ്‌കർഷകൾക്ക് വിപരീതമായി കാട്ടാനകളും പുലിയുൾപ്പടെ മാംസഭുക്കുകളും ഇഴജന്തുക്കളും വിഹരിക്കുന്ന കാട്ടിൽ ഒറ്റയ്ക്ക് വഴിമാറി നടന്നു എന്ന് പറയുന്ന ആ പെൺകുട്ടിയുടെ പ്രവൃത്തിയിലെ ശരിതെറ്റുകളിലേയ്ക്ക് ഞാനിവിടെ വ്യാപരിക്കുന്നില്ല. അതുപോലെ തന്നെ അവരെ കണ്ടെത്താനായി സർക്കാർ വിനിമയിച്ച വൻചെലവുകളെക്കുറിച്ചും ഇവിടെ വിവക്ഷയില്ല. മൂന്ന് നാല് ദിവസത്തേക്കാണെങ്കിലും അവളുടെ തിരോധാനം പ്രിയപ്പെട്ടവരിൽ ഏൽപ്പിച്ചിരിക്കാവുന്ന കൊടിയ വേദനയും മാനസികാഘാതവും ഓർക്കാതേയും വയ്യ..

Content Highlights: Chronicles real-life encounters of forest officials and civilians getting lost in Kerala's dense jungles., Highlights the psychological impact of disorientation in wilderness settings., Emphasizes the importance of following forest department regulations and trekking guidelines., Discusses survival strategies and local myths surrounding forest disappearances in 2026., Provides a stern warning against illegal trekking and violating forest safety protocols.

Continue reading