യുദ്ധമില്ലെങ്കില്‍ സുഡാന്‍ പൊന്നായേനേ! മറഞ്ഞിരിക്കുന്നത് വന്‍ സ്വർണശേഖരം, പെട്രോളിയത്തിന്റെ കലവറ

സുഡാന്‍ ആഭ്യന്തരയുദ്ധം രണ്ടര വര്‍ഷം പിന്നിട്ടിരിക്കുന്നു. സൈന്യവും അർധ സൈനിക വിഭാഗവും തമ്മില്‍ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം ലോകത്തിലെ തന്നെ ഏറ്റവും വലിയ പലായനത്തിലേക്കാണ്  എത്തിച്ചിരിക്കുന്നത്. സൈനികമേധാവി അബ്ദേൽ ഫത്താ അൽ ബുർഹാനും ആർ.എസ്.എഫ്. തലവൻ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിലുള്ള അധികാരത്തർക്കത്തെത്തുടർന്ന് 2023 ഏപ്രിലിലാണ് യുദ്ധം തുടങ്ങിയത്. ഇതുവരെ യുദ്ധത്തില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചെന്നാണ് യുഎന്‍ കണക്ക്. കൂട്ടക്കുരുതിക്കൊപ്പം രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 95 ലക്ഷത്തിലധികം ആളുകള്‍ക്ക് ജനിച്ച മണ്ണും വീടും വിട്ട് രക്ഷപ്പെട്ടോടേണ്ടി വന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ പട്ടിണിയിലായി.

സഹാറ മരുഭൂമിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭൂപ്രദേശമാണ് സുഡാന്‍. പട്ടിണിക്കും ക്ഷാമത്തിനും പലായനത്തിനുമൊപ്പമാണ് സുഡാനെ ലോകം എല്ലായ്‌പ്പോഴും ചേര്‍ത്തുവായിച്ചിരുന്നത്. എണ്ണശേഖരമുണ്ടെങ്കില്‍ പോലും അതിദരിദ്രരാണ് ലോകത്തിന് മുന്നിലെ സുഡാന്റെ ചിത്രം. എന്നാല്‍, രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികള്‍ പരിഹരിക്കാനുതകുന്നത്രയും വിഭവങ്ങളാല്‍ സമ്പന്നമാണ് ഈ രാജ്യം. എണ്ണ, സ്വര്‍ണ്ണം, കൃഷിഭൂമി എന്നിവയുള്‍പ്പെടെയുള്ള വലിയ പ്രകൃതിവിഭവങ്ങളാണ് രാജ്യത്തുള്ളത്. ഇത് അവിടുത്തെ ജനങ്ങളെ പോറ്റാനും അസ്ഥിരതയകറ്റാനും സഹായിക്കും. എന്നാല്‍, ദീര്‍ഘകാലമായി തുടരുന്ന ആഭ്യന്തരസംഘര്‍ഷങ്ങളും വിഭവങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളും അതിനെ തടയിടുകയാണ്.

Content Highlights: Explore the ongoing Sudan conflict, its devastating impact, rich resources, and the path towards peace. Understand the humanitarian crisis and economic challenges.

Continue reading