എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ബോംബാണ് ആള്‍ക്കൂട്ടവും തിരക്കും; പക്ഷേ തടയാൻ എന്തുണ്ട് നമുക്ക്?

കേരളത്തിന് അത്ര പരിചിതമല്ല ആള്‍ക്കൂട്ടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ദുരന്തങ്ങള്‍. അത്തരമൊരു ദുരന്തത്തിനാണ് ശനിയാഴ്ച ഇരുട്ടിവീണപ്പോള്‍ എറണാകുളം കളമശ്ശേരിയിലെ കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സാക്ഷിയായത്. കേരളത്തിലെ നടുക്കിയ ആ ദുരന്തത്തില്‍ നാല് ജീവനുകളാണ് നമുക്ക് നഷ്ടമായത്. മൂന്ന് പേര്‍ വിദ്യാര്‍ഥികള്‍.
ആള്‍ക്കൂട്ട ദുരന്തങ്ങള്‍ കേരളത്തില്‍ സാധാരണമല്ലെന്ന് പറയുമ്പോള്‍ തന്നെയും വലിയ ആളപായമുണ്ടായ ഒരു ദുരന്തം, നടുക്കുന്ന ഓര്‍മയയായി ഇന്നും നമ്മുടെ മനസ്സിലുണ്ട്. 2011 ജനുവരി 14-ലെ പുല്ലുമേട് ദുരന്തം. 102 ശബരിമല തീര്‍ഥാടകരുടെ ജീവനാണ് അന്ന് നഷ്ടമായത്. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അയ്യപ്പഭക്തര്‍ മരിച്ചത്.
Content Highlights: stampede disasters in Kerala major incidents control precautions