ലങ്കയിൽ ഒരു ഇടത് പ്രസിഡന്റ്; ദിസനായകെ വരുമ്പോള്‍ ചൈനീസ് പക്ഷത്തേക്ക് ചായുമോ ശ്രീലങ്ക?

അനുര കുമാര ദിസനായകെ | Photo: AP/PTI
അനുര കുമാര ദിസനായകെ | Photo: AP/PTI

ലങ്ക ചുവന്നു! സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ശ്രീലങ്കയെ ഇനി അനുര കുമാര ദിസനായകെ (Anura Kumara Dissanayake) നയിക്കും. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായി ആദ്യഘട്ടത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ആദ്യഘത്തില്‍ മാര്‍ക്‌സിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍.പി.പി.) സ്ഥാനാര്‍ഥിയായ ദിസനായകെ 42.31 ശതമാനം വോട്ടുനേടി ഒന്നാമത് എത്തി. പ്രതിപക്ഷനേതാവും സമാഗി ജന ബലവേഗയ(Samagi Jana Balawegaya)യുടെ (എസ്.ജെ.ബി.) സ്ഥാനാര്‍ഥിയുമായ സജിത്ത് പ്രേമദാസ 32.8 ശതമാനം വോട്ടോടെ രണ്ടാമതും നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ 17.27 ശതമാനം വോട്ട് നേടി മൂന്നാമതും എത്തി. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകനും ശ്രീലങ്ക പൊതുജന പെരുമുനയുടെ സ്ഥാനാര്‍ഥിയുമായ നമല്‍ രാജപക്സെയ്ക്ക് വെറും 2.57 ശതമാനം വോട്ടാണ് ലഭിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതു പ്രകാരമാണ്  ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

2022-ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ നാടുവിടുകയും ചെയ്തശേഷം ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. 'എ.കെ.ഡി' എന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും വിളിക്കുന്ന അനുര കുമാര ദിസനായകെ അന്ന് ജനകീയ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.ബഹുജനപ്രക്ഷോഭവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൊളംബോ ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും നികുതി കുറയ്ക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവും ജനങ്ങളെ ആകര്‍ഷിച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക പരിപാടിയുടെ നിബന്ധനകള്‍ മാറ്റം വരുത്തുമെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുമെന്നുമാണ് ദിസനായകയെ വാഗ്ദാനം ചെയ്തത്. ലങ്കയില്‍ വന്‍ പൊളിച്ചെഴുത്ത് നടപ്പാക്കുമെന്ന് പറയുമ്പോഴും ചൈനീസ് അനുകൂലപാര്‍ട്ടിയായ ജനത വിമുക്തി പെരുമുന അധികാരത്തില്‍ വരുന്നത് ഇന്ത്യയ്ക്ക് അത്രഗുണകരമായേക്കില്ല. ആരാണ് അനുര കുമാര ദിസനായകെ? എങ്ങനെയാണ് അദ്ദേഹം ലങ്കന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്നത്? 

Content Highlights: sri lanka new president Anura Kumara Dissanayake

Continue reading