സ്വന്തം കുഴിതോണ്ടിയ പ്രസിഡന്റും ആയുസ്സെത്താത്ത ഭരണവും; കൊറിയ വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ

പ്രസിഡന്റില്ലാകാലമാണ് ഇപ്പോൾ ദക്ഷിണ കൊറിയക്ക്. ഇംപീച്ച് ചെയ്യപ്പെട്ട മുന്‍ പ്രസിഡന്റ് യൂന്‍ സൂക് യോളിനെ ഓഫീസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെട്ട യൂന്‍ സൂക് ഇംപീച്ച്‌മെന്റില്‍ അന്തിമ കോടതിവിധിക്കായി കാത്തിരിക്കുകയായിരുന്നു. ഇംപീച്ച്‌മെന്റ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠ്യേന ശരിവെച്ചതോടെ യൂന്‍ സൂകിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. യൂന്‍ സൂക് ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരിലാണ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് യൂന്‍ സൂകിനെതിരേ നടപടി സ്വീകരിച്ചത്. യൂന്‍ ഔദ്യോഗികമായി നീക്കം ചെയ്യപ്പെടുന്നതോടെ, 60 ദിവസത്തിനകം ദക്ഷിണ കൊറിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. പ്രസിഡന്റിന്റെ സ്വാഭാവിക കാലാവധി 2027 വരെയാണെങ്കിലും യൂന്‍ സൂക് പുറത്തായതിനു പിന്നാലെ ഈ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാണ് പുറത്താക്കപ്പെട്ട യൂന്‍ സൂക്? ദക്ഷിണ കൊറിയയിലെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?
അഭിഭാഷകനില്‍ നിന്ന് പ്രസിഡന്റ് പദവിയിലേക്ക്
Content Highlights: south korea president election Yoon Suk Yeol impeachment