റീലില്‍ കുരുങ്ങിയ യുവത്വവും മാനസികാരോഗ്യ ഉത്കണ്ഠകളും

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് കോവിഡിനു ശേഷം നമ്മുടെ ജീവിതത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വരുത്തിയ മാറ്റം എത്രത്തോളമെന്നു മനസ്സിലാക്കാന്‍ ചുറ്റും നോക്കിയാല്‍ മതി. ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണിന്റെ സ്‌ക്രീനില്‍നിന്നു കണ്ണെടുക്കാത്തവര്‍, പൊതുചടങ്ങുകളില്‍- അത് മരണാനന്തര ചടങ്ങായാലും ഫോണില്‍ സ്‌ക്രോളിങ് നടത്തുന്നവര്‍, തിയേറ്ററില്‍ സിനിമ കാണുമ്പോഴും ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നവര്‍, ഇന്റര്‍വെല്‍ ആയാലുടന്‍ ഫോണില്‍ തിരിച്ചെത്തുന്നവര്‍... സാമൂഹിക മാധ്യമങ്ങളില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ. ഒരു സെക്കന്റു പോലും പാഴാക്കാതെ റീലുകളില്‍നിന്നു റീലുകളിലേക്ക് പറക്കുന്നവര്‍. ഫോണിലാണ് വലിയൊരു വിഭാഗത്തിന്റെ ജീവന്‍, അല്ലെങ്കില്‍ ജീവശ്വാസം ഇരിക്കുന്നത്!
Content Highlights: Explore the profound impact of social media, especially short-form videos, on mental health, focus, and relationships. Learn about digital wellbeing strategies and solutions.