ആദിവാസികളെ ചാവേറാക്കിയ സാല്‍വാ ജുദൂം; സുദര്‍ശന്‍ റെഡ്ഡിക്ക് അമിത്ഷായുടെ വക മാവോയിസ്റ്റ് പട്ടം

ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി, അമത് ഷാ
ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി, അമത് ഷാ

കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി മാവോയിസ്റ്റുകളെ പിന്തുണച്ചിരുന്ന ആളായിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്ന സാല്‍വാ ജുദൂം സേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അദ്ദേഹം അന്ന് ഉത്തരവിട്ടിരുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചത്.

കേരള സന്ദര്‍ശനത്തിനിടെ അമിത് ഷാ നടത്തിയ ഈ ആരോപണം വലിയ വിവാദമാണ് ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയത്. ആദിവാസികള്‍ക്ക് തുച്ഛമായ പണം കൊടുത്ത് മാവോയിസ്റ്റുകള്‍ക്കെതിരേ അണിനിരത്തിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചാവേറുകളായിരുന്നു സാല്‍വാ ജുദൂം എന്ന യാഥാര്‍ഥ്യം മുന്നിലിരിക്കെ അതിനെ മനപ്പൂര്‍വം മറച്ചുവെച്ച് അതിനെതിരേ വിധി പറഞ്ഞിരുന്ന ബെഞ്ചിലെ സുദര്‍ശന്‍ റെഡ്ഡിക്കെതിരേ ആരോപണം ഉന്നയിക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. ഇതാണ് വിവാദത്തിന് വഴിവെച്ചതും. 

Content Highlights: Amit Shah accuses former SC judge Sudarshan Reddy of supporting Maoists through Salwa Judum verdict

Continue reading