കുളിമുറിയിൽ രക്തക്കറയും കാറിൽ തലമുടിയും അവൾ ബാക്കിവെച്ചു; തന്നെ കൊന്നതിന് തെളിവായി

#എം. സുൽഫത്ത്
സഫിയയുടെ ശരീരാവശിഷ്ടവുമായി കോടതിക്ക് പുറത്തെത്തിയപ്പോൾ പൊട്ടിക്കരയുന്ന മാതാവ് ആയിഷ. സമീപം പിതാവ് മൊയ്തു (വലത്തെ അറ്റം)
സഫിയയുടെ ശരീരാവശിഷ്ടവുമായി കോടതിക്ക് പുറത്തെത്തിയപ്പോൾ പൊട്ടിക്കരയുന്ന മാതാവ് ആയിഷ. സമീപം പിതാവ് മൊയ്തു (വലത്തെ അറ്റം)

ദുനിയാവിൽ ഒരുമ്മയ്ക്കും ഈ ഗതി വരരുതേ, പൊന്ന് മോളുടെ കൊട്ടും മുള്ളും കൊണ്ടു പോകേണ്ട ഗതി " തീക്കനൽ കോരിയിട്ട നെഞ്ചുമായി ആ ഉമ്മയ്ക്ക് പറയാൻ അതേ ഉണ്ടായിരുന്നുള്ളൂ ..  തങ്ങളുട ദാരിദ്ര്യത്തിനിടയ്ക്ക് തൻ്റെ മകൾക്ക് കുറച്ചു കൂടിമെച്ചപ്പെട്ടൊരു ജീവിതം ലഭിക്കട്ടെ എന്നാഗ്രഹിച്ച് യാത്രയാക്കിയ ആ ഉമ്മ 18 വർഷത്തിനുശേഷം കോടതിയിൽനിന്ന് മകൾ ജീവിച്ചിരുന്നതിനും മരിച്ചതിനും തെളിവായ തലയോട്ടി ഏറ്റുവാങ്ങുമ്പോൾ വേറെന്തു പറയാൻ.

നിശ്ചയദാർഢ്യത്തോടെ, കാണാതായ മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ തീക്ഷ്ണസമരം നടത്തുന്നതിനിടയിലാണ് മകൾ ഗോവയിൽവെച്ച് കൊല്ലപ്പെട്ടുവെന്നും മൃതദേഹം പല കഷ്ണങ്ങളാക്കി അവിടെ കുഴിച്ചിട്ടെന്നും അറിയുന്നത്. നെഞ്ചു പൊട്ടിപ്പിളരുന്ന നിലവിളിക്കിടയിൽ അന്നും അയിഷ പറഞ്ഞതും അത് തന്നെയായിരുന്നു ."ഒരു പെറ്റ തള്ളയ്ക്കും ഈ ഗതി വരരുതേ റബ്ബേ'' എന്ന്.

Content Highlights: Justice for Safiya: Mother`s Fight Ends After 18 Years

Continue reading