ബി.ജെ.പി മാത്രമല്ല, വാർത്തകളിൽ നിറഞ്ഞ് ബി.പി.എല്ലും, പിന്നെ ടി.പി.ജി നമ്പ്യാരും പഴയ വ്യവഹാരവും

പരമ്പരാഗത രാഷ്ട്രീയശൈലികളെയും നടപ്പുരീതികളെയും അടിമുടി ഉടച്ചുവാർത്തുകൊണ്ടാണ് ബി.ജെ.പി കേരള ഘടകത്തിൽ നേതൃമാറ്റം സംഭവിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ എന്ന, വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു ബിസിനസുകാരൻ അധ്യക്ഷസ്ഥാനത്ത് വരുമ്പോൾ ചർച്ചകൾ പലവഴിക്കാണ് ചൂടുപിടിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ പുത്തൻ പരീക്ഷണം മാത്രമല്ല, ഇന്ത്യൻ ഐ.ടി, ടെലിവിഷൻ രംഗത്തെയും ചൂടുപിടിപ്പിച്ച ഒരുകാലം കൂടിയാണ് ചർച്ചകളിൽ സജീവമാകുന്നത്. രാജീവ് നയിക്കുന്ന ബി.ജെ.പി മാത്രമല്ല, രാജീവിന്റെ ഭാര്യാപിതാവ് ടി.പി.ജി നമ്പ്യാര്‍ ആരംഭിച്ച ബി.പി.എല്‍ എന്ന കമ്പനിയുടെ ചരിത്രം കൂടി ഒരിക്കൽക്കൂടി ജീവൻവയ്ക്കുകയാണ്.
Content Highlights: Rajeev Chandrasekhar, a businessman with a tech background, takes the helm of BJP Kerala.