ലൈംഗികപീഡനാരോപണത്തിൽ പദവി നഷ്ടം, ചൈനീസ് ചാരബന്ധത്തിന്റെ കരിനിഴലിൽ; വിവാദങ്ങളുടെ പ്രിയപുത്രൻ ആൻഡ്രൂ

ഒരിടവേളയ്ക്കുശേഷം വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് ബ്രിട്ടനിലെ യോര്‍ക് പ്രഭു ആന്‍ഡ്രൂ രാജകുമാരന്‍. ലൈംഗികപീഡനാരോപണത്തെ തുടര്‍ന്ന് സൈനിക-രാജ പദവികള്‍ നഷ്ടമായ ആന്‍ഡ്രൂ ഇത്തവണ ഉള്‍പ്പെട്ടത് ചൈനീസ് പൗരനുമായുള്ള ബന്ധത്തെത്തുടര്‍ന്നുള്ള വിവാദങ്ങളിലാണ്. ചാരവൃത്തി ആരോപിച്ച് ബ്രിട്ടന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ ചൈനീസ് വ്യവസായിയുമായുള്ള ബന്ധമാണ് ആന്‍ഡ്രൂവിന് വിനയായത്. എച്ച്-6 എന്നപേരില്‍ കോടതി രേഖകളില്‍ അറിയപ്പെടുന്ന യാങ് ടെങ്‌ബോ എന്ന ചൈനീസ് പൗരൻ ആൻഡ്രൂവുമായി 'അസ്വാഭാവിക വിശ്വസ്തബന്ധ'മുണ്ടെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സികളുടെ കണ്ടെത്തല്‍. ആരോപണങ്ങളെത്തുടര്‍ന്ന് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തില്‍നിന്നുപോലും ആന്‍ഡ്രൂവിന് മാറിനില്‍ക്കേണ്ടി വന്നു.
കിരീടാവകാശികളില്‍ എട്ടാമന്‍
Content Highlights: Prince Andrew fresh scandal over ties to a Chinese spy. Royal Christmas absence fuels concerns