ദർബാർ ഹാൾ ഗണതന്ത്ര് മണ്ഡപമാവുമ്പോൾ, പേരുമാറ്റവും ചരിത്രത്തിൽ നിന്നുള്ള വഴിമാറി നടത്തവും

ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച രണ്ടിടങ്ങള്‍-രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളും അശോക ഹാളും. ഇവയെ യഥാക്രമം ഗണതന്ത്ര മണ്ഡപമെന്നും അശോക മണ്ഡപമെന്നും പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളെയും പ്രത്യേകതകളെയും പ്രതിഫലിപ്പിക്കും വിധത്തിലുള്ളതാക്കാന്‍ നിരന്തര പരിശ്രമം നടത്തിവന്നിരുന്നെന്ന് വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ദര്‍ബാര്‍ ഹാളിന്റെ പേരില്‍നിന്ന് രാജഭരണത്തിന്റെയും കോളനിവാഴ്ചയുടെയും നിഴല്‍പേറുന്ന 'ദര്‍ബാര്‍' എന്ന വാക്ക് നീക്കം ചെയ്യപ്പെടുകയും ഗണതന്ത്ര് അഥവാ റിപ്പബ്ലിക് എന്ന് പദം കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുന്‍കാലത്ത് പാര്‍ട്ടികള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന അശോക് ഹാള്‍, അശോക് മണ്ഡപമായും മാറി.
ഗണതന്ത്ര മണ്ഡപമായി മാറുന്ന 'ദര്‍ബാര്‍ ഹാള്‍'
Content Highlights: president draupadi murmu renames durbar hall and ashok hall