സ്ഫോടനം ഫ്രാന്‍സ്-ജര്‍മനി ഫുട്‌ബോള്‍ മത്സരത്തിനിടെ,137 മരണം; ഫ്രാന്‍സിലെ ആദ്യ ചാവേര്‍ ആക്രമണത്തിന് 10 വയസ്സ്

പാരിസ് ആക്രമണത്തിന്റെ പത്താം വാര്‍ഷികദിനത്തില്‍ മെഴുകുതിരി തെളിയിക്കുന്ന  പെൺകുട്ടി. ഫോട്ടോ | എഎഫ്പി
പാരിസ് ആക്രമണത്തിന്റെ പത്താം വാര്‍ഷികദിനത്തില്‍ മെഴുകുതിരി തെളിയിക്കുന്ന പെൺകുട്ടി. ഫോട്ടോ | എഎഫ്പി

മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഒരേ സമയം ആറിടത്ത് ആക്രമണം. മിനിറ്റുകളുടെ ഇടവേളയില്‍ വെടിയൊച്ചകളുടെയും പൊട്ടിത്തെറികളുടെയും ശബ്ദം കൊണ്ട് പാരിസ് വിറച്ചുപോയ നിമിഷം. ഒടുവില്‍ 137 പേരുടെ മരണം, 416 പേര്‍ക്ക് അതിഗുരുതര പരിക്ക്.

ലോകം ഞെട്ടിവിറച്ച ഫ്രാന്‍സിലെ ആദ്യ ഐഎസ് ഭീകരാക്രമണം 2015 നവംബര്‍ 13- ന് പാരിസില്‍ അരങ്ങേറിയപ്പോള്‍ അത് ഇസ്ലാമിക ഭീകരതയുടെ ലോകത്തിലെ തന്നെ നടുക്കുന്ന ഉദാഹരണങ്ങളിലൊന്നായിമാറി. ഇന്ന് പാരിസ് ആക്രമണത്തിന്റെ പത്താം വാര്‍ഷികം ആചരിക്കുമ്പോഴാണ് ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ ചെങ്കോട്ടയില്‍ മറ്റൊരു ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

Content Highlights: Remembering the 2015 Paris attacks. India investigates a Red Fort bomb plot, highlighting the evolution of terrorism. Read the full story.

Continue reading