അപ്രത്യക്ഷമായ ഇന്ത്യൻ കരുത്തിന്റെ ഫോട്ടോ; ചിത്രം മാറുമ്പോൾ ചരിത്രത്തിന് സംഭവിക്കുന്നത്!

ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ നെഞ്ചേറ്റിയ ഒരു ചിത്രമുണ്ടായിരുന്നു അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ സൈനിക മേധാവിയുടെ ഓഫീസിൽ. 93,000 പാക് സൈനികരേയും അടിയറവ് പറയിപ്പിച്ചുകൊണ്ട് കീഴടങ്ങൽ രേഖയിൽ ഒപ്പുവയ്ക്കുന്ന പാക് സൈനികത്തലവന്‍ ലെഫ്. ജനറല്‍ നിയാസി. തൊട്ടടുത്ത് സൗമ്യനായിരിക്കുന്ന ലെഫ്. ജനറൽ ജഗജീത് സിങ് അറോറ. സ്വാതന്ത്യം ലഭിച്ച് 24 വർഷത്തിനിപ്പുറം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു രാജ്യം പിറവിയെടുക്കുകയായിരുന്നു അന്ന്.
എന്നാൽ, ഇപ്പോൾ ആ ചിത്രം അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഇന്ന് അവിടെ ജനറൽ അറോറയില്ല. അഭിമാനത്തോടെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന സൈനികരില്ല. പകരം, സൈനികരുടെ കർമഭൂമിയെ പ്രതിപാദിക്കുന്ന പൈതൃകവും ഭൂതകാലവും നിറഞ്ഞ ഒരു ചിത്രമാണിപ്പോൾ ആ സ്ഥാനത്ത്. ശ്രീകൃഷ്ണന്റെ രഥവും ചാണക്യനുമുണ്ട് അവിടെ. കുതിച്ചുപായുന്ന കുതിരകളും പറക്കുന്ന ഗരുഡനും ഇന്ന് അവിടം അലങ്കരിക്കുന്നു.
Content Highlights: Painting on 1971 surrender replaced in Army Chief’s lounge, veterans miffed