തിരികെ വരാനുറച്ച് LDF, ആഭ്യന്തര പ്രതിസന്ധിയിൽ കുഴഞ്ഞ് UDF; നിലമ്പൂരിലെ സെമി പോരാട്ടത്തിൽ ആര് വാഴും?

മെയ് അവസാനത്തോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനെ നേരിടും. സിപിഎമ്മിന് അന്‍വര്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് തിരികെവരാനുള്ള അവസരമാണ് ഇതെങ്കില്‍ യുഡിഎഫിന് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്. മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്ത് മുന്നണിവിട്ട അന്‍വറിനാകട്ടെ ശക്തി തെളിയിക്കാനുള്ള ഏക അവസരവും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടത്തില്‍ നിലമ്പൂരില്‍ ആര് വീഴും ആര് വാഴും, പി.വി അന്‍വറിന്റെ രാഷ്ട്രീയഭാവി എന്താവും? കന്നി മത്സരത്തിന് കച്ചകെട്ടാന്‍ വിഎസ്. ജോയ്, പൈതൃകം കാക്കാന്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്.
ഒടുവില്‍ പ്രതിസന്ധി കോണ്‍ഗ്രസിനോ?
Content Highlights: nilambur-bypoll aryadan shoukkath pv anvar vs joy