നേപ്പാളില്‍ കണ്ടത് ബംഗ്ലാദേശ് മോഡല്‍, അട്ടിമറിക്കു പിന്നില്‍ ജെന്‍ സീയോ ഡീപ് സ്റ്റേറ്റോ?

കാട്ടുതീ പോലെ പടര്‍ന്ന ജെന്‍ സീ (28-നു താഴെ പ്രായമുള്ള യുവാക്കള്‍) പ്രക്ഷോഭച്ചൂടില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയും രാജിവെച്ചു. കഴിഞ്ഞദിവസം സമരക്കാര്‍ക്കു നേരേ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും നാനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിയന്ത്രണം കൈവിട്ട പ്രക്ഷോഭകര്‍ പാര്‍ലമെന്റ്, സുപ്രീംകോടതി കെട്ടിടങ്ങള്‍ ആക്രമിച്ചു, പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രധാന നേതാക്കള്‍ എന്നിവരുടെ സ്വകാര്യ വസതികള്‍ക്കു തീവെച്ചു, കൊള്ളിവെപ്പുനടത്തി. കര്‍ഫ്യൂ വകവെക്കാതെ കത്തിപ്പടര്‍ന്ന പ്രക്ഷോഭത്തിനു മുന്നില്‍ ഒലിക്ക് രാജി വെച്ചു പടിയിറങ്ങേണ്ടി വന്നു. സമീപകാലത്ത് ശ്രീലങ്കയിലും പാകിസ്താനിലും ബംഗ്ലാദേശിലും കണ്ട ചില കാഴ്ചകളെ ഓര്‍മിപ്പിക്കുന്നതായി തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
നേപ്പാളില്‍ സാമൂഹികമാധ്യമങ്ങളെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ വിലക്കിയതില്‍ പ്രതിഷേധിച്ചുണ്ടായ സമരങ്ങളാണ് അതിവേഗം സര്‍ക്കാരിനെ തന്നെ മറിച്ചിടുന്ന രീതിയില്‍ ശക്തിയാര്‍ജിച്ചത്. വിദ്വേഷ പ്രചാരണം, വ്യാജവാര്‍ത്ത, തട്ടിപ്പ് എന്നിങ്ങനെയുള്ള ദുരുപയോഗം തടയാന്‍ കഴിഞ്ഞയാഴ്ചയാണ് നേപ്പാള്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ ഇത്തരം നിയമങ്ങളുണ്ട്. വിലക്കിയ 22 ആപ്പുകളില്‍ പതിനേഴും മെറ്റയും യൂട്യൂബും ഇന്‍സ്റ്റയും എക്‌സും അടക്കമുള്ള അമേരിക്കന്‍ കമ്പനികളാണ്. അവ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറായില്ല, തുടര്‍ന്നായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.
Content Highlights: Geopolitical Tremors in Nepal Analyzing the Implications of the Recent Protests