ലെബനനിൽ അലയുന്ന ഹിസ്ബുള്ളയുടെ ജീവച്ഛവങ്ങൾ; മൊസാദ് എന്തിന് പദ്ധതിയും ലക്ഷ്യവും വെളിപ്പെടുത്തുന്നു?

ലെബനനിലെ ഷിയ സായുധവിഭാഗമായ ഹിസ്ബുള്ളയ്ക്ക് വലിയ തിരിച്ചടി നല്‍കിയ പേജര്‍- വാക്കിടോക്കി ആക്രമണത്തെക്കുറിച്ച് മൊസാദ് ചാരന്മാരുടെ വെളിപ്പെടുത്തലാണിത്. ആള്‍ബലത്തോടൊപ്പം സംഘത്തിന്റെ ആത്മവീര്യവും കെടുത്തിക്കളഞ്ഞ ആക്രമണമായിരുന്നു സെപ്റ്റംബറില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനപരമ്പര. ഇരുസ്‌ഫോടനങ്ങളിലായി 12 സാധാരണപൗരന്മാരടക്കം 42 പേര്‍ കൊല്ലപ്പെട്ടു. 4,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. അതിന് പിന്നാലെ പ്രധാന നേതാക്കളെ ഒന്നൊന്നായി ഹിസ്ബുള്ളയ്ക്ക് നഷ്ടമായി. ലോകത്തെ ആകെ അമ്പരിപ്പിച്ചുകളഞ്ഞ, കൃത്യതയേറിയ ആക്രമണത്തെ സംബന്ധിച്ച് ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിരമിച്ച രണ്ട് മൊസാദ് ചാരന്മാരെന്ന് അവകാശപ്പെടുന്നവരുടെ വെളിപ്പെടുത്തലാണ് അമേരിക്കന്‍ മാധ്യമമായ സി.ബി.എസ്. പുറത്തുവിട്ടത്. പേജറുകളും വാക്കിടോക്കിയും ഉപയോഗിച്ചുള്ള ആക്രമണത്തിനുള്ള ആസൂത്രണം ഒരു ദശാബ്ദംമുമ്പേ തന്നെ തുടങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ ഗ്രിം ബീപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആക്രമണത്തിന്റെ വിശദാംശങ്ങളാണ് ഇതോടെ പുറത്തുവന്നത്.
Content Highlights: Retired Mossad agents reveal details of a attack using pagers & walkie-talkies against Hezbollah