വിജയ രഥം എങ്ങനെ പിടിച്ചുകെട്ടും? മുന്നണി വിപുലീകരിക്കാന്‍ സ്റ്റാലിന്‍

നടന് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ.) ഓഗസ്റ്റ് 21-ന് നടത്തിയ റാലിയില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ദ്രാവിഡ മുന്നേറ്റ കഴകത്തെയും (ഡി.എം.കെ.) ബി.ജെ.പിയെയും ഒരുപോലെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച വിജയ് 2026-ല്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെയുടെ ശക്തികേന്ദ്രമായ മധുരയില്‍ തന്നെയാണ് വിജയ് റാലി നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഒപ്പം അദ്ദേഹം മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ വിജയ് ലക്ഷ്യം വെക്കുന്നത് ഡി.എം.കെയെ ആണെന്ന് വ്യക്തം. ഇത് മറ്റാരേക്കാളും നന്നായി അറിയുന്നത് ഡി.എം.കെ. തലവനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനാണ്.
രാഷ്ട്രീയതന്ത്രജ്ഞതയില്‍ പിതാവ് കരുണാനിധിയെ കടത്തിവെട്ടുന്ന സ്റ്റാലിന്‍ തന്റെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങള്‍ കാലേക്കൂട്ടി തുടങ്ങിക്കഴിഞ്ഞു. തന്റെ മുന്നണിയായ മതേതര പുരോഗമന സഖ്യത്തെ (എസ്.പി.എ.) ബലപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. വിജയ്ക്കില്ലാത്തത് കരുത്തുള്ള സഖ്യകക്ഷികളാണെന്ന് സ്റ്റാലിനറിയാം. സംസ്ഥാനത്തെ ഒപ്പം കൂട്ടാവുന്ന കക്ഷികളെയെല്ലാം തന്നോടടുപ്പിക്കുകയാണ് സ്റ്റാലിന്‍. ടി.വി.കെയുടെ സമീപത്തേക്ക് ആരും പോകരുതെന്ന ജാഗ്രതയാണത്.
Content Highlights: MK Stalin Strengthens Alliance Amidst Vijay's Political Entry