11 വർഷം, ഇനിയും ചൈനയിൽ എത്താത്ത യാത്ര; മലേഷ്യയുടെ അറ്റകൈ, തിരിച്ചുവരുമോ മേഘങ്ങളിൽ മറഞ്ഞ ആ 239 പേർ?

ഒരുകുടുംബത്തിലെ മൂന്നുപേരടക്കം അഞ്ച് ഇന്ത്യക്കാര്‍. 152 ചൈനക്കാര്‍, 38 മലേഷ്യക്കാര്‍, 12 ഇന്‍ഡൊനീഷ്യക്കാര്‍, ആറ് ഓസ്‌ട്രേലിയക്കാര്‍, മൂന്ന് അമേരിക്കക്കാര്‍. 14 രാജ്യക്കാരായ ആകെ 239 യാത്രക്കാര്‍. അതില്‍ 12 വിമാനജീവനക്കാര്‍. 2014 മാര്‍ച്ച് എട്ട് പുലര്‍ച്ചെ 12.41- ക്വലാലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് തിരിച്ചതാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്. 370 ബോയിങ് 777 വിമാനം.
ഗുഡ്‌നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ എന്ന സന്ദേശമാണ് അവസാനം ആ വിമാനത്തിന്റെ കോക്പിറ്റില്‍നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ചത്. പിന്നീടൊരിക്കലും തിരിച്ചുവരാതിരുന്ന ആ വിമാനം പക്ഷേ അവിടെനിന്ന് വീണ്ടും ഏഴ് മണിക്കൂറോളം സഞ്ചരിച്ചു. ആ വിമാനത്തിന് എന്ത് സംഭവിച്ചുവെന്നോ അതിലുണ്ടായിരുന്ന യാത്രക്കാര്‍ എവിടെപ്പോയെന്നോ ആര്‍ക്കുമൊരു ഉത്തരവുമില്ല. വ്യോമയാന ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ സംഭവം 11-ാം വര്‍ഷത്തോട് അടുക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ കുടുംബങ്ങളുടെ നിരന്തര അഭ്യര്‍ഥനയെത്തുടര്‍ന്ന് വീണ്ടുമൊരു തിരച്ചിലിന് ഒരുങ്ങുകയാണ് മലേഷ്യന്‍ സര്‍ക്കാര്‍.
Content Highlights: Malaysia Airlines Flight 370 vanished in 2014. A new search is underway