ഇഞ്ചിഞ്ചായി കൊല്ലുകയാണ്, ഉടുതുണി മാത്രമെടുത്താണ് വീട്ടില്‍ നിന്നിറങ്ങിയോടിയത്; അയ്യങ്കുഴിയിലെ ജനങ്ങൾ

ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ ഉണ്ടായ തീപ്പിടിത്തം
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ ഉണ്ടായ തീപ്പിടിത്തം

അടിക്കടി ഉണ്ടാകുന്ന പൊട്ടിത്തെറിയും തീപ്പിടിത്തവും അന്തരീക്ഷമലിനീകരണവുമെല്ലാം കൊണ്ട് ദുരിതത്തിലാണ് കഴിഞ്ഞ 39 വര്‍ഷങ്ങളായി കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിന് സമീപത്ത് താമസിക്കുന്ന അയ്യങ്കുഴിയിലെ ജനങ്ങള്‍. നാല്പത്തി രണ്ട് കുടുംബങ്ങളാണ് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റേയും ബിപിസിഎല്ലിന്റേയും ഇടയിലുള്ള രണ്ട് മതിലുകള്‍ക്കിടയില്‍ താമസിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ ഉണ്ടായ തീപ്പിടിത്തം വലിയൊരു ദുരന്തമായിരുന്നു. എന്നാല്‍, തലനാരിഴക്കാണ് ഈ പ്രദേശത്തെ ജനങ്ങള്‍ രക്ഷപ്പെട്ടത്. 220 കെവി ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ ചേംബറിലാണ് തീപ്പിടിത്തമുണ്ടായത്. കേബിള്‍ കത്തിയെരിഞ്ഞതോടെ പ്രദേശമാകെ കനത്ത പുക വ്യാപിച്ചു. പിന്നാലെ പലരും കുഴഞ്ഞു വീണു.

റിഫൈനറിക്കുള്ളിലെ 220 കെവി ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ ചേംബറിലാണ് തീപ്പിടിത്തമുണ്ടായത്. 3,600 മീറ്റര്‍ കേബിളുകളാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ഇതോടെ ഏതാണ്ട് നാലു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെഎസ്ഇബിയുടെ ബ്രഹ്‌മപുരം 220 കെവി സബ് സ്റ്റേഷനില്‍നിന്ന് അമ്പലമുകള്‍ 220 കെവി സബ് സ്റ്റേഷനിലേക്ക് വരുന്നത് അഞ്ച് കിലോമീറ്റര്‍ ഭൂഗര്‍ഭ വൈദ്യുതി കേബിളാണ്. അമ്പലമുകളില്‍നിന്ന് ഈ ഭൂഗര്‍ഭ കേബിളുകള്‍ റിഫൈനറിക്കുള്ളിലെ ചേംബറിലൂടെയാണ് പോകുന്നത്. ഈ ഭാഗത്താണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ ട്രെഞ്ചിനുള്ളിലുണ്ടായിരുന്ന കേബിളുകള്‍ കത്തിയെരിഞ്ഞ് പുക ഉയരുകയായിരുന്നു. 

Content Highlights: fire at the Kochi refinery caused health issues for nearby residents

Continue reading