ഇറാന്റെ നട്ടെല്ല്, ട്രംപ് തൊടാൻ ഭയക്കുന്ന ചെറുദ്വീപ്; ഖാർഗ് ആക്രമിക്കപ്പെട്ടാൽ എന്തുസംഭവിക്കും?

കറുത്ത സ്വർണത്തിന്റെ ദ്വീപ് എന്നാണ് ഇറാന്റെ ഖാർഗ് ദ്വീപറിയപ്പെടുന്നത്. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഇവിടമാണ് രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ ടെർമിനൽ. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ ഭാഗമായ ഖാർഗ് ദ്വീപിൽ സൈനിക നടപടികൾ ആസൂത്രണം ചെയ്യുകയാണ് ട്രംപ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ മേഖലയെ തകർത്താൽ ഇറാനെ പ്രതിസന്ധിയിലാക്കാമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. എന്നാൽ യുദ്ധം ഇത്രയും ദിവസം തുടർന്നിട്ടും അമേരിക്കയും ഇസ്രയേലും എന്തുകൊണ്ടാണ് ഖാർഗ് ആക്രമിക്കാതിരുന്നത്? എത്രത്തോളം തന്ത്രപ്രധാനമാണ് ഈ ദ്വീപ് ടെർമിനൽ?
ഇറാൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
ഇറാന്റെ തീരത്തുനിന്ന് വെറും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപാണ് ഖാർഗ്. ബുഷെർ പ്രവിശ്യയുടെ ഭാഗമായ, 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ ദ്വീപിൽ എട്ടായിരത്തോളം ജനങ്ങളാണ് ആകെയുള്ളത്. വലുപ്പത്തിൽ നന്നേ ചെറുതെങ്കിലും ഇറാൻ സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക നട്ടെല്ലായി ഈ ദ്വീപിനെ കണക്കാക്കുന്നു. കാരണം ദശാബ്ദങ്ങളായി ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ടെർമിനലായി പ്രവർത്തിക്കുന്ന കേന്ദ്രമാണിത്.
Content Highlights: Kharg Island handles 90% of Iran's crude oil exports., It serves as a critical strategic bottleneck for the global energy market., US-Israel military strategy considers targeting the island to cripple Iran's economy., An attack would likely trigger a massive surge in global oil prices., The island is a 'double-edged sword' due to the risk of regional energy warfare.