അന്ന് മന്നം പറഞ്ഞു: 'അയിത്തം മതിലിനകത്ത് ഒളിച്ചിരിക്കുന്നു'; കേരളത്തിന് വേണം പുതിയ നവംബർ വിപ്ലവങ്ങൾ

കേരള ചരിത്രത്താളുകളിൽ വലിയ മാറ്റങ്ങളുടെ സാക്ഷിയാണ് നവംബർ. ജാതിയുടെ നാറുന്ന വിഴുപ്പു ചുമന്നു തളർന്ന ജനത ഒരു നവസമൂഹം യാഥാർത്ഥ്യമാക്കാനുള്ള മുന്നേറ്റങ്ങളിൽ പലതും തുടങ്ങിവെച്ചതും ചിലത് വിജയത്തിലെത്തിച്ചതും നവംബറിലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വൈക്കം സത്യാഗ്രഹം. ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയതും ക്ഷേത്രപ്രവേശന വിളംബരം നടന്നതും നവംബറിലാണ്. അവയെല്ലാം ജാതിക്കോട്ടകളെ അന്ന് ദുർബലമാക്കി.
സമത്വത്തിന്റെ ഹൃദയത്തിലേക്ക് സഹനത്തിന്റെ തീർത്ഥാടനം - വൈക്കം സത്യാഗ്രഹം സമാപ്തി (1925 നവംബർ 23)
Content Highlights: November in Kerala is significant for social change movements like the Vaikom Satyagraha